തിരുവനന്തപുരം : ആറ്റിങ്ങലിലിൽ സ്കൂൾ ബസിൽ കെഎസ്ആർടിസി ബസ് ഇടിച്ചു.5 വിദ്യർഥികൾക്ക് പരിക്കേറ്റു .ആലംകോട് ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന ആറ്റിങ്ങൽ ഡയറ്റ് സ്കൂളിന്റെ ബസിന് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. മുപ്പതോളം വിദ്യാര്‍ത്ഥികള്‍ ബസ്സില്‍ ഉണ്ടായിരുന്നു. പിൻസീറ്റിലിരുന്ന വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല.