ചെങ്ങന്നൂർ: കല്ലിശ്ശേരി പ്രാവിൻകൂട് ജംഗ്ഷനിൽ കെ എസ് ആർ ടി സി ബസുകൾ കൂട്ടിയിടിച്ചു. ഇന്ന് രാത്രി 7.30 ഓടെ ആയിരുന്നു അപകടം. തൊടുപുഴയ്ക്ക് പോയ കെ എസ് ആർ ടി സി ബസിൻ്റെ പിന്നിൽ തൃശൂരിലേക്ക് പോയ ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
