Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsIdukkiകെ.എസ്.ആര്‍.ടി.സി. ഡബിള്‍ഡെക്കര്‍...

കെ.എസ്.ആര്‍.ടി.സി. ഡബിള്‍ഡെക്കര്‍ ബസിന്റെ ചില്ലുപൊട്ടിയ സംഭവം; ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

മൂന്നാര്‍ : വിനോദസഞ്ചാരികള്‍ക്കായി സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി. ഡബിള്‍ഡെക്കര്‍ ബസിന്റെ ചില്ലുപൊട്ടിയ സംഭവത്തില്‍ ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. മൂന്നാര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കോതമംഗലം സ്വദേശി രാജേഷിനെയാണ് സസ്‌പെന്‍ഡുചെയ്തത്.

ചൊവ്വാഴ്ചയാണ് ബസിന്റെ മുകള്‍നിലയില്‍ മുന്‍വശത്തെ ചില്ലുപൊട്ടിയത്. ഗാരേജിലേക്ക് കയറ്റുന്നതിനിടയില്‍ മേല്‍ക്കൂരയില്‍ തട്ടിയതാണ് കാരണം. ഡ്രൈവറുടെ അശ്രദ്ധയാണ് ഇതിന് ഇടയാക്കിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. ചില്ല് പൊട്ടിയതിനെത്തുടര്‍ന്ന് ബുധനാഴ്ച സര്‍വീസ് മുടങ്ങി. അറ്റകുറ്റപ്പണി തീര്‍ത്ത് വ്യാഴാഴ്ച പുനരാരംഭിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചെന്നൈയിൽ ട്രെയിൻ അപകടം: 19 പേർക്ക് പരുക്ക്

ചെന്നൈ : ചെന്നൈയ്ക്ക് സമീപം കവരപ്പേട്ടയിൽ ചരക്ക് തീവണ്ടിയിൽ എക്സ്പ്രസ് ട്രെയിൻ ഇടിച്ച് അപകടം .അപകടത്തിൽ 19 പേർക്ക് പരുക്കേറ്റു. ചെന്നൈയ്‌ക്ക് സമീപം തിരുവള്ളൂർ റെയിൽവേ സ്റ്റേഷന് അടുത്ത്‌ ഇന്നലെ രാത്രി എട്ടരക്കാണ്...

വള്ളികുന്നത്ത് പേപ്പട്ടി ആക്രമണത്തിൽ 4 പേർക്ക് പരിക്ക്

കായംകുളം : വള്ളികുന്നത്ത് പേപ്പട്ടി കടിച്ച് നാലുപേർക്ക് ഗുരുതര പരിക്ക്. പള്ളിമുക്ക്, പടയണിവെട്ടം ഭാഗങ്ങളിലാണ് പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഗംഗാധരൻ, രാമചന്ദ്രൻ, ഹരികുമാർ, മറിയാമ്മ രാജൻ എന്നിവർക്കാണ് കടിയേറ്റത് .ഗംഗാധരൻ,മറിയാമ്മ...

അഭിമുഖം

- Advertisment -

Most Popular

- Advertisement -