Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആര്‍ടിസി ഡ്രൈവറുടെ...

കെഎസ്ആര്‍ടിസി ഡ്രൈവറുടെ പക്കല്‍ പാമ്പ് : ഡ്രെെവർക്ക് സസ്പെൻഷൻ

തിരുവനന്തപുരം : യാത്രക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവറുടെ പക്കല്‍ നിന്ന് പാമ്പിനെ കണ്ടെത്തി. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള സ്‌കാനിയ ബസിലാണ് സംഭവം. തിരുമല സ്വദേശിയായ ഡ്രൈവറുടെ പക്കലാണ് പാമ്പിനെ കണ്ടെത്തിയത് . ഇയാളെ സസ്‌പെന്‍ഡ് ചെയ്തു. തമ്പാനൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

ബിരിയാണി ചെമ്പില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പാമ്പുണ്ടായത്. തിരുവനന്തപുരം ഡിപ്പോയില്‍ വച്ചാണ് വിജിലന്‍സ് ഇയാളെയും പാമ്പിനെയും പിടികൂടിയത്. ബാള്‍ പൈത്തണ്‍ ഇനത്തില്‍പ്പെട്ട പാമ്പിനെയാണ് കണ്ടെത്തിയത്. ഈ മാസം 21നായിരുന്നു സംഭവം. തിരുമല സ്വദേശിക്ക് വേണ്ടിയാണ് പാമ്പിനെ എത്തിച്ചത്. പെറ്റ് ഷോപ്പ് ഉടമയ്ക്കെതിരെയും തമ്പാനൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുഡിഎഫ് പ്രവേശനത്തിന് നേതാക്കൾക്ക് കത്തയച്ച് പി വി അൻവർ

തിരുവനന്തപുരം : യുഡിഎഫ് മുന്നണിയുടെ ഭാ​ഗമാകാൻ താത്പര്യമുണ്ടെന്ന് അറിയിച്ച് മുൻ നിലമ്പൂർ എം എൽ എ പിവി അൻവർ കത്തയച്ചു.തൃണമൂൽ കോൺഗ്രസ് സ്റ്റേറ്റ് കോഡിനേറ്ററാണ് അൻവർ. കെ സി വേണുഗോപാൽ, കെ സുധാകരൻ,...

ജര്‍മനിയുടെ പ്രസ്താവനയില്‍ വിദേശകാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചു

ന്യൂ ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ജർമ്മനി ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചതിന് പിന്നാലെ വിദേശകാര്യ മന്ത്രാലയം ജർമ്മൻ എംബസിയിലെ മുതിർന്ന നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തി....
- Advertisment -

Most Popular

- Advertisement -