തിരുവല്ല: കുറ്റൂർ അനുഗ്രഹ റസിഡൻ്റ്സ് അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും 7-ന് കുറ്റൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. രാവിലെ 7 മണിക്ക് പതാക ഉയർത്തൽ. 7.30 നു ഓണപ്പൂക്കള മത്സരം, 9 ന് കുട്ടികളുടെ കലാപരിപാടികൾ, 10ന് ഘോഷയാത്ര, 10.30 തിരുവാതിര, 11.30 നു ലൈലാ ജോർജ്ജിന്റെ പാർത്ഥനാ ഗാനത്തോട് പൊതുസമ്മേളനം കവയിത്രി രേഖ ആർ താങ്കൾ ഉദ്ഘാടനം ചെയ്യും. പ്രസിഡൻ്റ് ആർ സി നായർ അധ്യക്ഷത വഹിക്കും.
സംസ്ഥാന മാതൃഭാഷ പുരസ്കാര ജേതാവ് മറിയാമ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡൻ്റ് അനുരാധ സുരേഷ് ഓണസന്ദേശം നൽകും. ജോർജ്ജ് ചക്കാലത്തറ സ്വാഗതവും, ഗ്രി ജോസ് പാണ്ടിച്ചേരിൽ കൃതജ്ഞതയും ടി.കെ പ്രസന്നകുമാർ , ജയകൃഷ്ണൻ കെ, ശ്രീ പ്രകാശ്, ധന്യസുരേഷ് എന്നിവർ ആശംസ നൽകും. 1-ന് ഓണസദ്യ, 2 ന് കലാകായിക മത്സരങ്ങൾ എന്നിവ നടക്കും.