Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍...

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ശബരിമല സന്ദർശിച്ചു

ശബരിമല: ലക്ഷദ്വീപ്, ദാദ്ര ആന്റ് നഗര്‍ ഹവേലി ആന്റ് ദാമന്‍ ആന്റ് ദിയു അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ശബരിമല സന്ദര്‍ശിച്ചു. ജനുവരി 17 ന് രാവിലെ കൊച്ചിയില്‍ നിന്ന് ഹെലികോപ്ടറില്‍ നിലയ്‌ക്കെലെത്തിയ അദ്ദേഹം പമ്പ ഗണപതി ക്ഷേത്രത്തിലെത്തി മാലയിട്ട് കെട്ട് നിറച്ചു.

അഡ്മിനിസ്‌ട്രേറ്റര്‍ക്ക് പുറമെ ലക്ഷദ്വീപ് കലക്ടര്‍ ഡോ. ഗിരിശങ്കര്‍, ദാമന്‍ കലക്ടര്‍ സൗരഭ് മിശ്ര, സുഹൃത്ത് ഹര്‍ഷദ് കുമാര്‍ പട്ടേല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. കാല്‍നടയായി മല ചവിട്ടി. ശബരിമല എഡിഎം അരുണ്‍ എസ് നായരുടെ നേതൃത്വത്തില്‍ സന്നിധാനത്ത് സ്വീകരിച്ചു.

പതിനെട്ടാം പടി കയറി ഭഗവാനെയും ഉപദേവന്മാരെയും തൊഴുത് മാളികപ്പുറവും സന്ദര്‍ശിച്ചു. സന്നിധാനം അതിഥി മന്ദിരത്തില്‍ വിശ്രമിച്ച് ഉച്ചയൂണിന് ശേഷം മലയിറങ്ങി. ആദ്യമായാണ് പ്രഫുല്‍ പട്ടേല്‍ സന്നിധാനത്തെത്തുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാന ചുമട്ട് തൊഴിലാളി ഫെഡറേഷൻ ജാഥ ആലപ്പുഴ ജില്ലയിലെ പര്യടനം ആരംഭിച്ചു

ചെങ്ങന്നൂർ : ചുമട്ടു തൊഴിലാളി നിയമം കാലോചിതമായി ഭേദഗതി ചെയ്യുക NFSA - ബിവറേജസ് സ്ഥാപനങ്ങളിൽ നിശ്ചയിച്ച കൂലി വർദ്ധനവ് നടപ്പിലാക്കുക, കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തുക,തൊഴിലാളി സംരക്ഷണത്തിന് ബദൽ നയം...

നിലമ്പൂരിൽ എം.സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം.സ്വരാജിനെ എൽഡിഎഫ് സ്ഥാനാർഥിയായി തീരുമാനിച്ചു .സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് സ്വരാജ്...
- Advertisment -

Most Popular

- Advertisement -