Thursday, February 20, 2025
No menu items!

subscribe-youtube-channel

HomeNewsNationalഭൂമി കുംഭകോണം...

ഭൂമി കുംഭകോണം : സിദ്ധരാമയ്യയെ പ്രൊസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകി ​

ബെംഗളൂരു : മൈസൂരു ഭൂമി കുംഭകോണത്തിൽ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകി ​.മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ(MUDA) സ്ഥലം അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്ന കേസിലാണ് നടപടി. പ്രദീപ് കുമാർ, ടിജെ എബ്രഹാം, സ്‌നേഹമയി കൃഷ്ണ എന്നിവരുടെ ഹർജിയെ തുടർന്നാണ് ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് പ്രോസിക്യൂഷന് അനുമതി നൽകിയത്.

സിദ്ധരാമയ്യയുടെ ഭാര്യ പാർവ്വതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യേറിയെന്നാണ് ആരോപണം.1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17, സെക്ഷൻ 218 പ്രകാരമാണ് സിദ്ധരാമയ്യയ്‌ക്കെതിരെ പ്രോസിക്യൂഷന് ഗവർണർ അനുമതി നൽകിയത്. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിദ്ധരാമയ്യയുടെ നിലപാട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുതിയ മന്ദിരത്തിൽ പുന്നപ്ര സപ്ലേകോ സൂപ്പർമാർക്കറ്റ് ആരംഭിച്ചു

ആലപ്പുഴ: സപ്ലേകോയ്‌ക്കെതിരെ എപ്പോഴും മോശപ്പെട്ട വാർത്തകളാണ് വരുന്നതെന്നും യഥാർഥത്തിൽ പൊതുവിപണിയിലെ വിലനിലവാരം പിടിച്ചുനിർത്തുന്നതിൽ സപ്ലേകോ വഹിക്കുന്ന പങ്ക് ഏറെ വലുതാണെന്നും ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ.ജി.ആർ.അനിൽ പറഞ്ഞു. പുന്നപ്ര...

സുരക്ഷാ പരിശോധനയ്ക്കിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച സ്പൈസ് ജെറ്റ് ജീവനക്കാരി അറസ്റ്റിൽ

ജയ്പൂർ : സുരക്ഷാ പരിശോധനയ്‌ക്കിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച സ്പൈസ് ജെറ്റ് ജീവനക്കാരിയെ അറസ്റ്റ് ചെയ്തു.ഫുഡ് സൂപ്പർവൈസർ അനുരാധ റാണിയാണ് അറസ്റ്റിലായത് .പുലർച്ചെ 4 മണിയോടെ ജയ്പുർ വിമാനത്താവളത്തിലാണ് സംഭവം. നാലു സഹപ്രവർത്തകർക്കൊപ്പം അതിക്രമിച്ചു...
- Advertisment -

Most Popular

- Advertisement -