അടൂർ: ഡിസ്കിന് വീക്കം മൂലം ദീർഘ കാലമായി വേദന അനുഭവിച്ചിരുന്ന യുവതിക്ക് സാധാരണയിൽ നിന്ന് വ്യത്യസ്തമായി എൻഡോസ്കോപ്പ് വഴി നട്ടെല്ലിൽ ശസ്ത്രക്രിയ നടത്തി അടൂർ ലൈഫ് ലൈൻ ആശുപത്രി ന്യൂറോ സർജറി വിഭാഗം. അത്യാധുനികമായ ഈ ശസ്ത്രക്രിയക്ക് ന്യൂറോസർജൻ ഡോ അംജദ് ജമാലുദ്ദിൻ നേതൃത്വം വഹിച്ചു .
ഒരു സെന്റീമീറ്റർ മാത്രം വലിപ്പമുള്ള മുറിവിലൂടെ (പിൻഹോൾ) ക്യാമറയും ചെറിയ ഉപകരണങ്ങളും ഉള്ള എൻഡോസ്കോപ്പ് ഉപയോഗിച്ചു ഏറ്റവും നൂതനമായ ചികിത്സ നൽകുന്ന രീതിയാണ് ഇത്. ഇത് പേശികൾക്ക് ഉണ്ടാകുന്ന ആഘാതം കുറയ്ക്കുന്നു.
വേദന കലശലായിരുന്നിട്ടും ജർമനിയിൽ നേഴ്സ് ആയ യുവതി പരമ്പരാഗത ഓപ്പൺ സർജറിക്കു തയാറായിരുന്നില്ല. അതിനാൽ ലൈഫ് ലൈനിൽ എത്തുകയും ശസ്ത്രക്രിയക്ക് വിധേയ ആകുകയുമായിരുന്നു. താക്കോൽ ദ്വാരത്തിലൂടെയുള്ള ശസ്ത്രക്രിയ ആയതിനാൽ രക്തനഷ്ടം കുറയ്ക്കുന്നത്തിനും ഓപ്പൺ സർജറിയുമായി താരതമ്യപ്പെടുത്തുമ്പോൾ രോഗ ശമനം വളരെ കുറഞ്ഞ സമയം കൊണ്ട് സാധ്യമാകുന്നതിനും ഇടവരുത്തുന്നു. 24 മണിക്കൂർ ആശുപത്രി വാസത്തിനു ശേഷം പൂർണ സൗഖ്യത്തോടെ രോഗി മടങ്ങി.






