Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiതദ്ദേശ സ്ഥാപനങ്ങൾ...

തദ്ദേശ സ്ഥാപനങ്ങൾ ആഗസ്റ്റ്  30 വരെ തുറന്നു പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾ ആഗസ്റ്റ്  30 വരെയുള്ള എല്ലാ ദിവസവും  തുറന്നു പ്രവർത്തിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം.

ഈ മാസം 30ന് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. വോട്ടർപട്ടികയിൽ പേരു ചേർക്കാൻ അപേക്ഷ നൽകിയവരുടെ ഹിയറിംഗിനും മറ്റു ജോലികൾക്കുമായാണ് അവധി ഒഴിവാക്കാനും നിർദ്ദേശത്തിലുള്ളത്.

ജൂലായ് 31ന് പുറത്തിറക്കിയ കരട് വോട്ടർപട്ടികയിൽ പുതുതായി പേരു ചേർക്കാൻ 29.81 ലക്ഷത്തിലധികം അപേക്ഷകളാണ് ലഭിച്ചത്. തിരുത്തൽ, സ്ഥാന മാറ്റം, പേര് ഒഴിവാക്കൽ അടക്കം 35.98 ലക്ഷം അപേക്ഷകളാണ് ആകെ സമർപ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നബാർഡിന് നാല് പുതിയ ജില്ലാ ഓഫീസുകൾ

തിരുവനന്തപുരം : കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള ദേശീയ കാർഷിക - ഗ്രാമവികസന ബാങ്കിൻ്റെ (നബാർഡ്) എറണാകുളം, കൊല്ലം, കോഴിക്കോട്, പത്തനംതിട്ട ജില്ലാ ഓഫീസുകൾ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. തിരുവനന്തപുരത്ത് നബാർഡിൻ്റെ റീജിയണൽ ഓഫീസിൽ നടന്ന...

ചങ്ങനാശ്ശേരി പുതൂർപ്പള്ളി ചന്ദനക്കുടം 25നും 26നും : കൊടിയേറ്റ് ഇന്ന്

ചങ്ങനാശ്ശേരി : 224-ാം ചന്ദനക്കുടത്തിന് തുടക്കം കുറിച്ച് ഇന്ന് വൈകിട്ട് 5ന് പുതൂർപ്പള്ളി ജമാഅത്ത് പ്രസിഡന്റ് ടി.പി.അബ്ദുൽ ഹമീദ് കൊടിയേറ്റും. തുടർന്ന് മൗദൂദ് പാരായണവും ചീരണി വിതരണവും നടത്തും. വർഷങ്ങൾക്ക് ശേഷമാണ് പാരായണവും...
- Advertisment -

Most Popular

- Advertisement -