Tuesday, November 4, 2025
No menu items!

subscribe-youtube-channel

HomeNewsതദ്ദേശതിരഞ്ഞെടുപ്പ് :...

തദ്ദേശതിരഞ്ഞെടുപ്പ് : അന്തിമപട്ടികയിൽ 2.84 കോടി വോട്ടർമാർ

തിരുവനന്തപുരം : ഒക്ടോബർ 25 ന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടർപട്ടികയിൽ ആകെ 2,84,46,762 വോട്ടർമാർ. തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിന് ശേഷം പുതിയ വാർഡുകളിലെ പോളിംഗ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടർപട്ടിക തയ്യാറാക്കിയിട്ടുള്ളത്. 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഇതിനു പുറമെ, പ്രവാസി വോട്ടർപട്ടികയിൽ ആകെ 2798 പേരുണ്ട്.

14 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാർഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാർഡുകളിലെയും ആറ് കോർപ്പറേഷനുകളിലെ 421 വാർഡുകളിലെയും അന്തിമ വോട്ടർപട്ടികയാണ് പ്രസിദ്ധീകരിച്ചത്. മട്ടന്നൂർ നഗരസഭ ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങളിൽ പൊതുതിരഞ്ഞെടുപ്പിന് വേണ്ടിയാണ് വോട്ടർപട്ടിക തയ്യാറാക്കിയിട്ടുള്ളത്.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിദ്യാഭ്യാസ മുന്നേറ്റം ആരോഗ്യമേഖലയിലെ പുരോഗതിക്കിടയാക്കി : മന്ത്രി വീണാ ജോർജ്

പത്തനംതിട്ട : സംസ്ഥാനത്ത് ആരോഗ്യരംഗത്ത് ഉണ്ടായിട്ടുള്ള മുന്നേറ്റത്തിന്റെ അടിസ്ഥാനം വിദ്യാഭ്യാസ-സാമൂഹ്യ മേഖലകളിലെ  പുരോഗതിയെന്ന് ആരോഗ്യ വനിതാ- ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് . കോഴഞ്ചേരി സർക്കാർ ഹൈസ്കൂളിൽ സംഘടിപ്പിച്ച 28മത് സംസ്ഥാന...

സപ്ലൈകോ സ്‌കൂൾ മാർക്കറ്റ് മെയ് 12 മുതൽ

തിരുവനന്തപുരം : പുതിയ അദ്ധ്യയന വർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്ന കേരളത്തിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പഠനോപകരണങ്ങളുടെ വിലക്കയറ്റത്തിൽ നിന്നും ആശ്വാസമേകുന്നതിനായി സപ്ലൈകോ സ്‌കൂൾ മാർക്കറ്റുകൾ ആരംഭിക്കും. സ്‌കൂൾ മാർക്കറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം മെയ് 12...
- Advertisment -

Most Popular

- Advertisement -