പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി സംവരണ മണ്ഡലങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 13, 14, 15, 18, 21 തീയിതികളില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
13 ന് രാവിലെ 10 മുതല്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകളിലെയും ഉച്ചയ്ക്ക് രണ്ട് മുതല്‍ കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകളിലെയും നറുക്കെടുപ്പ് നടക്കും.
14 ന് രാവിലെ 10 മുതല്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകളിലെയും 11 മുതല്‍ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകളിലെയും രണ്ട് മുതല്‍ റാന്നി ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകളിലെയും നറുക്കെടുപ്പ് നടക്കും.
15 ന് രാവിലെ 10 മുതല്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകളിലെയും 11 മുതല്‍ പന്തളം ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകളിലെയും രണ്ട് മുതല്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകളിലെയും നറുക്കെടുപ്പ് നടക്കും.
18 ന് രാവിലെ 10 മുതല്‍ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പും ഒക്ടോബര്‍ 21 ന് രാവിലെ 10 മുതല്‍ ജില്ലാ പഞ്ചായത്ത് സംവരണ വാര്‍ഡുകളുടെയും നറുക്കെടുപ്പ് നടക്കും. രാഷ്ടീയ പാര്‍ട്ടികളുടെ രണ്ട് പ്രതിനിധികള്‍ക്ക് നറുക്കെടുപ്പ് നടപടിക്രമം വീക്ഷിക്കാന്‍ അവസരമുണ്ടെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു.






