ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലെ കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ സംബന്ധിച്ച പരാതികളിൽ സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ ജനുവരി 29 രാവിലെ 9 മുതൽ കളക്ടറേറ്റ് കോമ്പൗണ്ടിലുള്ള ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജില്ലാതല ഹിയറിംഗ് (നേർ വിചാരണ) നടത്തും.
കരട് വാർഡ് വിഭജന നിർദ്ദേശങ്ങളിന്മേൽ നിശ്ചിത സമയപരിധിക്ക് മുൻപായി അഭിപ്രായങ്ങൾ സമർപ്പിച്ചിട്ടുള്ളവരേ മാത്രമേ ഹിയറിംഗിൽ പങ്കെടുക്കുവാൻ അനുവാദമുള്ളൂ. മാസ് പെറ്റീഷനുകൾ നൽകിയിട്ടുള്ളവരിൽ നിന്നും ഒരു പ്രതിനിധിയെ മാത്രമേ ഹിയറിംഗിൽ പങ്കെടുക്കുവാൻ അനുവദിക്കുകയുള്ളു എന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു