Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതദ്ദേശ തിരഞ്ഞെടുപ്പ്:...

തദ്ദേശ തിരഞ്ഞെടുപ്പ്: വരണാധികാരികൾക്കുള്ള പരിശീലനത്തിന് തുടക്കമായി

ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി വരണാധികാരികൾക്കും ഉപവരണാധികാരികൾക്കും വിവിധ വിഷയങ്ങളിലുള്ള പരിശീലനത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടി ജില്ലാ കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത്, ആലപ്പുഴ നഗരസഭ വരണാധികാരികൾ, ഉപ-വരണാധികാരികൾ, തൈക്കാട്ടുശ്ശേരി, പട്ടണക്കാട്, കഞ്ഞിക്കുഴി എന്നീ ബ്ലോക്കുകളിലെയും അവയ്ക്ക് കീഴിൽ വരുന്ന പഞ്ചായത്തുകളിലെയും വരണാധികാരികൾ, ഉപ-വരണാധികാരികൾ, ജില്ലാതല ഉദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ പരിശീലനത്തിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ് ബിജു അധ്യക്ഷനായി.

തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ’ എന്ന വിഷയത്തിൽ എൽഎസ്ജിഡി ഇന്ത്യൻ വിജിലൻസ് ഓഫീസർ പി പി ഉദയസിംഹൻ, എൽഎസ്ജിഡി ജൂനിയർ സൂപ്രണ്ട് എം ഡി കരൺ എന്നിവർ പരിശീലനം നൽകി. എൽഎസ്ജിഡി സീനിയർ സൂപ്രണ്ട് ബിനു ഗോപാൽ മാതൃക പെരുമാറ്റച്ചാട്ടം, ഹെഡ് ക്ലർക്ക് എം എസ് നിയാസ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ, എൽഎസ്ജിഡി ടെക്നിക്കൽ അസിസ്റ്റൻ്റ് ദീപു കൃഷ്ണൻ ഐടി ആപ്ലിക്കേഷൻസ് എന്നിവയിൽ പരിശീലനം നല്‍കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സുരേഷ് ഗോപി തൃശൂരിലെത്തി : ബിജെപി  പ്രവര്‍ത്തകര്‍ സ്വീകരിച്ചു

തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപി തൃശൂരിലെത്തി. രാവിലെ 9.30 ഓടെ വന്ദേഭാരതിൽ എത്തിയ അദ്ദേഹത്തെ  ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെയാണ്  സ്വീകരിച്ചത്. വലിയ പൊലീസ് സുരക്ഷയോടെയാണ് അദ്ദേഹം റെയില്‍വേ സ്റ്റേഷന് പുറത്തേക്ക്...

മേടമാസ – വിഷു പൂജകൾക്കായി ശബരിമല നട തുറന്നു

ശബരിമല: മേട മാസപൂജകൾക്കും  വിഷു പൂജകൾക്കുമായി ശബരിമല ധർമ്മശാസ്താ ക്ഷേത്ര നട തുറന്നു. ഇന്ന് വൈകുന്നേരം അഞ്ചിനു  ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി പി.എൻ. മഹേഷ് നമ്പുതിരി ക്ഷേത്രശ്രീകോവിൽ...
- Advertisment -

Most Popular

- Advertisement -