Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsതദ്ദേശസ്ഥാപന വാര്‍ഡ്...

തദ്ദേശസ്ഥാപന വാര്‍ഡ് പുനര്‍വിഭജനം : പത്തനംതിട്ട ജില്ലയില്‍ 1099 വാര്‍ഡുകള്‍

പത്തനംതിട്ട : തദ്ദേശസ്ഥാപന വാര്‍ഡ് പുനര്‍വിഭജന പ്രക്രിയ പൂര്‍ത്തിയായപ്പോള്‍ പത്തനംതിട്ട ജില്ലയിലെ വാര്‍ഡുകളുടെ എണ്ണം 1099 ആയി. നേരത്തെ 1042 ആയിരുന്നു. ഗ്രാമപഞ്ചായത്ത് 833, ബ്ലോക്ക് പഞ്ചായത്ത് 114, ജില്ലാ പഞ്ചായത്ത് 17, നഗരസഭ 135 എന്നിങ്ങനെയാണ് പുതിയ വാര്‍ഡുകളുടെ എണ്ണം. മുമ്പ് യഥാക്രമം 788, 106, 16, 132 എണ്ണമായിരുന്നു.

മൂന്ന് ഘട്ടമായിട്ടായിരുന്നു വാര്‍ഡ് പുനര്‍വിഭജനപ്രക്രിയ. ആദ്യഘട്ടത്തില്‍ ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലും രണ്ടാം ഘട്ടത്തില്‍ ബ്ലോക്ക് പഞ്ചായത്തും മൂന്നാം ഘട്ടത്തില്‍ ജില്ലാ പഞ്ചായത്തിലുമാണ് പുനര്‍വിഭജനം നടത്തിയത്. 2011 ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യയുടെയും തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ച 2024 സര്‍ക്കാര്‍ ഉത്തരവിന്റെയും അടിസ്ഥാനത്തിലായിരുന്നു പുനര്‍വിഭജനം. സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ ആകെ വാര്‍ഡുകളുടെ എണ്ണം 21,900ല്‍ നിന്ന് 23,612 ആയി വര്‍ധിച്ചു.

വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് ഹീയറിംഗിന് ഹാജരായവരുടെ പരാതി പരിശോധിച്ചാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ എ.ഷാജഹാന്‍ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വാഹന ഗതാഗതം തടസ്സപ്പെടും

ആലപ്പുഴ : അമ്പലപ്പുഴ പൊതുമരാമത്ത് നിരത്ത് ഭാഗത്തിന്റെ അധീനതയിലുള്ള വളഞ്ഞവഴി പടിഞ്ഞാറ് എകെഎഫ് ജംഗ്ഷന്‍-നീര്‍ക്കുന്നം-കളപ്പുരക്കല്‍ ടെമ്പിള്‍ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ ആരംഭിച്ചതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ജൂണ്‍ 30 മുതല്‍ ടാറിംഗ് പ്രവര്‍ത്തികള്‍...

ജി സുകുമാരൻ നായരുടെ രാജി ആവശ്യപ്പെട്ട് എൻഎസ്എസ് ആസ്ഥാനത്തേക്ക് പ്രതിഷേധവും പദയാത്രയും

ചങ്ങനാശ്ശേരി: പെരുന്ന എൻഎസ്എസ് ആസ്ഥാനത്തേക്ക് ഒരു വിഭാഗം സമുദായ അംഗങ്ങളുടെ പ്രതിഷേധ മാർച്ച്‌ നടത്തി. ആലുവ എൻഎസ്എസ് കർമ്മസമിതിയുടെ നേതൃത്വത്തിലാണ് മോചനയാത്ര എന്ന പേരിൽ പ്രതിഷേധം സംഘടിപ്പിച്ചത്. സുകുമാരൻ നായർ രാജിവെക്കണം എന്ന്...
- Advertisment -

Most Popular

- Advertisement -