കായംകുളം : ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഇരുപത്തിയെട്ടാം ഓണാഘോഷത്തിന് പ്രാദേശിക അവധി നൽകണമെന്ന് ആവശ്യപ്പെട്ട് അഡ്വ യു പ്രതിഭ എംഎൽഎ മുഖ്യമന്ത്രിക്കും ജില്ലാ കളക്ടർക്കും കത്ത് നൽകി. ദക്ഷിണകാശി എന്നറിയപ്പെടുന്ന ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ ഇരുപത്തിയെട്ടാം ഓണാഘോഷം ഓണാട്ടുകരയുടെ ദേശീയ ഉത്സവമാണ്.
കാർത്തികപ്പള്ളി, മാവേലിക്കര, കരുനാഗപ്പള്ളി എന്നീ മൂന്ന് താലൂക്കുകളിൽ ഉൾപ്പെട്ട 52 കരങ്ങളിൽ നിന്നും ചെറുതും, വലുതുമായ നിരവധി നന്ദികേശന്മാരെയാണ് അന്നേദിവസം ക്ഷേത്രത്തിലേക്ക് ആനയിക്കുന്നത്.
പതിനായിര കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലേക്ക് അന്നേ ദിവസം ഒഴുകിയെത്തുന്നത്. ആകയാൽ ഇരുപത്തിയെട്ടാം ഓണത്തിന് കാർത്തികപ്പള്ളി, മാവേലിക്കര, കരുനാഗപ്പള്ളി താലൂക്കുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിക്കുന്നതിനുള്ള ഉത്തരവ് ഉണ്ടാകണം എന്ന് കാട്ടിയാണ് എംഎൽഎ കത്ത് നൽകിയത്