Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsKannurഉഡുപ്പിയിൽ കണ്ണൂർ...

ഉഡുപ്പിയിൽ കണ്ണൂർ സ്വദേശികളുടെ കാറിൽ ലോറി ഇടിച്ചു കയറി : 7 പേർക്ക് പരിക്ക്

ഉഡുപ്പി : ഉഡുപ്പിയിൽ ക്ഷേത്ര ദർശനത്തിനുപോയ കണ്ണൂർ സ്വദേശികളുടെ കാറിൽ ലോറി ഇടിച്ചു കയറി 7 പേർക്ക് പരിക്ക് .3 പേർ ഐസിയുവിലാണ്. അപകടത്തിൽ ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് അപകടം നടന്നത്. കുന്ദാപുരയിലെ കുംഭാഷിയിൽ ഉള്ള ശ്രീ ചന്ദ്രികാ ദുർഗാ പരമേശ്വരി ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് കണ്ണൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിൽ നിയന്ത്രണം വിട്ട ലോറി വന്നിടിച്ചത്. ഗോവയിൽ നിന്നും മീൻ കയറ്റി കൊണ്ട് പോകുകയായിരുന്നു ലോറി. ഏറെ ദൂരം കാറുമായി ലോറി മുന്നോട്ട് പാഞ്ഞു .കാർ വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വീട്ടുമുറ്റം ഇടിഞ്ഞു തോട്ടിലേക്ക് വീണു: ആറംഗ കുടുംബം അപകട ഭീതിയിൽ

തിരുവല്ല : നിരണം വില്യാരിയിൽ വീട്ടുമുറ്റം ഇടിഞ്ഞു തോട്ടിലേക്ക് വീണതിനെ തുടർന്ന് ആറംഗ കുടുംബം അപകട ഭീതിയിൽ. വില്യാരിയിൽ ഹരീഷ് ഭവനിൽ ഹരിദാസിന്റെ വീട്ടുമുറ്റമാണ്  ബുധനാഴ്ച രാത്രി പെയ്ത ശക്തമായ മഴയെ തുടർന്ന്...

ഗതാഗത നിരോധനം

ആലപ്പുഴ: നഗരപാത വികസന പദ്ധതിയുടെ ഭാഗമായി ആലപ്പുഴയിൽ ഗതാഗത നിരോധനം. വെസ്റ്റ് തോട്ടത്തോട് പാലം പൊളിക്കുന്നതിനാല്‍ തൊണ്ടന്‍കുളങ്ങര-കൊറ്റംകുളങ്ങര പുന്നമട വരെയും കിഴക്കേതോട്ടാ തോട് പാലം മുതല്‍ പടിഞ്ഞാറോട്ടുമുള്ള  വാഹന ഗതാഗതം  ഏപ്രില്‍ 22...
- Advertisment -

Most Popular

- Advertisement -