Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsന്യുനമർദം ശക്തി...

ന്യുനമർദം ശക്തി പ്രാപിച്ച് തീവ്രന്യുനമർദമായി : സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപക മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം : ഒഡീഷ തീരത്തിനു സമീപം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചു. നിലവിൽ പശ്ചിമ ബംഗാൾ – ബംഗ്ലാദേശ് തീരത്തിന് സമീപമായി സ്ഥിതി ചെയ്യുന്ന തീവ്രന്യുനമർദ്ദം അതിതീവ്ര ന്യൂനമർദമായി വീണ്ടും ശക്തി പ്രാപിച്ച് ഉച്ചയ്ക്ക് ശേഷം സാഗർ ദ്വീപിനും (പശ്ചിമ ബംഗാൾ) ഖെപ്പു പാറ (ബംഗ്ലാദേശ്)യ്ക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്‌ക്ക് സാധ്യതയെന്നാണ് പ്രവചനം .

സംസ്ഥാനത്ത് ഇന്ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും ബാക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണുള്ളത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സർക്കാരുകൾ തൊഴിലാളികളുടെ അവകാശങ്ങൾ മുതലാളിമാർക്ക്‌ അടിയറ വെയ്ക്കുന്നു :എം. എം ഹസ്സൻ

തിരുവനന്തപുരം : കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തൊഴിലാളികൾ സമരം ചെയ്തു നേടിയെടുത്ത അവകാശങ്ങൾ മുതലാളിമാർക്ക്‌ അടിയറ വെയ്ക്കുന്ന നടപടികളാണ് സ്വീകരിയ്ക്കുന്നതെന്ന് എം. എം ഹസ്സൻ സൂചിപ്പിച്ചു. തൊഴിലാളികൾക്കും ജനങ്ങൾക്കും ദുരിതം മാത്രം...

കാർഗിൽ വിജയ ദിനം : പ്രധാനമന്ത്രി കാർഗിലിൽ

ന്യൂഡൽഹി : 25-ാം കാർഗിൽ വിജയദിനത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദി കാർഗിൽ യുദ്ധസ്മാരകം സന്ദർശിക്കും. രാവിലെ 9.20ഓടെ സ്മാരകം സന്ദർശിക്കുന്ന പ്രധാനമന്ത്രി കർത്തവ്യനിർവഹണത്തിനിടെ ജീവത്യാഗം ചെയ്ത ധീരർക്ക് ശ്രദ്ധാഞ്ജലിയർപ്പിക്കും. ഷിങ്കുൻ ലാ തുരങ്കപദ്ധതിക്കായുള്ള...
- Advertisment -

Most Popular

- Advertisement -