പ്രയാഗ് രാജ് : മഹാ കുംഭമേളയിൽ ബസന്ത് പഞ്ചമി ദിനത്തിലെ ശുഭ മുഹൂർത്തത്തിൽ അമൃത സ്നാനത്തിനെത്തിയത് ലക്ഷങ്ങൾ .പുലർച്ചെ 4 മണിക്ക് തന്നെ 16.58 ലക്ഷം ഭക്തർ പുണ്യസ്നാനം നടത്തി.ഇന്ന് മാത്രം 5 കോടി ഭക്തരെ ഉത്തർപ്രദേശ് സർക്കാർ പ്രതീക്ഷിക്കുന്നു. അമൃതസ്നാനത്തിന് ഒത്തുകൂടിയവർക്കുമേൽ യുപി സർക്കാർ പുഷ്പവൃഷ്ടി ചൊരിഞ്ഞു. ജനുവരി 13 മുതൽ ഇതുവരെ 34.97 കോടി പേർ കുംഭമേളയിൽ പങ്കെടുത്തു എന്നാണ് സർക്കാരിന്റെ കണക്ക് .
ജനുവരി 13-ന് ആരംഭിച്ച മഹാ കുംഭമേള ഫെബ്രുവരി 26-ന് അവസാനിക്കും. മഹാ കുംഭമേളയിലെ അടുത്ത അമൃത് സ്നാൻ തീയതികൾ ഫെബ്രുവരി 12 (മാഘി പൂർണിമ), ഫെബ്രുവരി 26 (മഹാ ശിവരാത്രി) എന്നിവയാണ്.
കഴിഞ്ഞ മൗനി അമാവാസിയിലെ ‘അമൃത് സ്‌നാൻ’ വേളയിൽ തിരക്കിൽ പെട്ട് 30 പേർ മരിക്കുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ വലിയ സുരക്ഷയാണ് പ്രയാഗ്‌രാജിൽ ഒരുക്കിയിരിക്കുന്നത്.