Monday, June 23, 2025
No menu items!

subscribe-youtube-channel

HomeNewsKottayamമലങ്കര‌ ഓർത്തഡോക്സ്...

മലങ്കര‌ ഓർത്തഡോക്സ് സഭയുടെ ലഹരി വിരുദ്ധ പോരാട്ടത്തിന് പൂർണ പിന്തുണ വാഗ്ദാനം ചെയ്ത് മഹാരാഷ്ട്ര ഗവർണർ

കോട്ടയം : സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരി വിപത്തിനെതിരെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് മഹാരാഷ്ട്ര ഗവർണർ  സി. പി. രാധാകൃഷ്ണൻ. ലഹരിക്കെതിരായ പോരാട്ടം വിദ്യാലയങ്ങളിൽ നിന്ന് തുടങ്ങണം. മലങ്കരസഭയ്ക്ക് സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ബോധവത്ക്കരണം നടത്താൻ കഴിയും.  മഹാരാഷ്ട്രയിൽ സ്ക്കൂളുകൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പ്രോജക്ട് നടപ്പാക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായും ഗവർണർ കൂട്ടിച്ചേർത്തു.

ക്രൈസ്തവ സമൂഹം വിദ്യാഭ്യാസം, ആരോഗ്യം, വികസനം എന്നിവയ്ക്ക് വളരെ പ്രാധാന്യം നൽകുന്ന വിഭാഗമാണ്. അതിനാൽ ക്രൈസ്തവസഭകൾക്ക് രാജ്യവികസനത്തിൽ വലിയ പങ്കുവഹിക്കാൻ കഴിയും. രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്ന കാലത്ത് കേരളത്തിന്റെ ചുമതലയുണ്ടായിരുന്നതിനാൽ കേരളവുമായി ആത്മബന്ധമുണ്ടെന്നും ഗവർണർ പറഞ്ഞു.

പിറന്നാൾ ദിനത്തിലാണ് അങ്ങയുടെ സന്ദർശനമെന്നത് ഏറെ ആഹ്ലാദകരമാണെന്ന് പരിശുദ്ധ കാതോലിക്കാബാവാ പറഞ്ഞു.

മലങ്കര ഓർത്തഡോക്സ് സഭ നടപ്പാക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ ഗവർണർ അഭിനന്ദിച്ചു. തന്റെ മുൻഗാമിയുടെ ഓർമ്മക്കായി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ തുടക്കമിട്ട സഹോദരൻ ജീവകാരുണ്യ പദ്ധതി ഗവർണർ പ്രത്യേകം പരമാർശിച്ചു. കണ്ടനാട് ഭദ്രാസനത്തിൽ പരിശുദ്ധ ബാവാ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും പൊതുസമൂഹത്തിന് ഗുണപരമാണ്. പിന്നാക്കം നിൽക്കുന്നവരെെ കൈപിടിച്ച് ഉയർത്തുകയെന്നത് ജീവിതധർമ്മമാണ്. മഹാരാഷ്ട്രയിൽ വികസനത്തിൽ പിന്നാക്കം നിൽക്കുന്ന ഗ്രാമങ്ങളെ മാതൃകാഗ്രാമങ്ങളാക്കി വികസിപ്പിക്കാനുള്ള പദ്ധതി വിഭാവനം ചെയ്യുന്നതായും ഗവർണർ സൂചിപ്പിച്ചു.

മലങ്കരസഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലെത്തിയ മഹാരാഷ്ട്ര ഗവർണറെ വൈദിക ട്രസ്റ്റി ഫാ.ഡോ . തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. സഭാ ആസ്ഥാനത്തെ കൂടിക്കാഴച്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു

കൊച്ചി : പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. മലയാറ്റൂർ നെടുവേലി സ്വദേശികളായ ഗംഗ (48), മകൻ ധാർമിക് (7) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തുള്ള കടവില്‍ വൈകിട്ട് അഞ്ച് മണിയോടെയാണ്...

തിരുവല്ലയിൽ  ഗാനമേളയ്ക്കിടെ കുടുംബത്തെ ആക്രമിച്ച സംഘത്തിലെ ഒരാൾ പിടിയിൽ

തിരുവല്ല :  വേങ്ങൽ മാടപ്പള്ളിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേള പരിപാടിയിൽ പ്രശ്നങ്ങളുണ്ടാക്കുകയും സ്ത്രീയും കുട്ടിയുമടങ്ങിയ കുടുംബത്തെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു. 5 പേരടങ്ങിയ സംഘത്തിലെ ഒന്നാം...
- Advertisment -

Most Popular

- Advertisement -