Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsമകരവിളക്ക് ഉത്സവം:...

മകരവിളക്ക് ഉത്സവം: മാലിന്യമുക്തം പൂങ്കാവനം ശുചീകരണയജ്ഞം

ശബരിമല: മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി  അയ്യപ്പൻറെ പൂങ്കാവനം മാലിന്യമുക്തമാക്കുന്നതിനായി  ജില്ലാ ഭരണകൂടവും ശബരിമല സാനിറ്റേഷൻ സൊസൈറ്റിയും സംയുക്തമായി പൂങ്കാവനം ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ  പൂങ്കാവനം ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. പമ്പയിൽ നടന്ന ശുചീകരണ പ്രവർത്തനത്തിന് ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ, ശബരിമല എഡിഎം ഡോ. അരുൺ എസ് നായർ, അടൂർ ആർഡിഒ ബി. രാധാകൃഷ്ണൻ, ഡെപ്യൂട്ടി കലക്ടർ ആർ. രാജലക്ഷ്മി തുടങ്ങിയവർ നേതൃത്വം നൽകി.

പമ്പാനദി, പടവുകൾ, സ്നാനഘട്ടങ്ങൾ, തീർത്ഥാടനപാത തുടങ്ങിയവ വൃത്തിയാക്കി.  ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വിശുദ്ധി സേനാംഗങ്ങൾ, സിവിൽ ഡിഫൻസ്,  മുസലിയാർ കോളേജിലെ  വോളൻ്റിയേഴ്‌സ്, എൻഎസ്എസ് വോളൻ്റിയേഴ്‌സ്, സന്നദ്ധ സേവാസംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പക്ഷിപ്പനി: പക്ഷി വളർത്തുന്നവർക്ക് കർശനമായ ജാഗ്രത നിർദ്ദേശം

ആലപ്പുഴ : പക്ഷി വളർത്തുന്നവർക്ക് കർശനമായ ജാഗ്രത നിർദ്ദേശവുമായി അധികൃതർ. ചേർത്തല മുനിസിപ്പാലിറ്റി, കഞ്ഞിക്കുഴി,  പഞ്ചായത്ത്  പരിസരത്ത് പക്ഷികളിൽ പക്ഷിപ്പനി സംശയിക്കുന്നതിനാലും, മുഹമ്മ പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളതിനാലും ഈ പ്രദേശങ്ങളുടെ പത്ത് കിലോമീറ്റർ...

കുടിവെള്ളം പൊതുജനങ്ങള്‍ ശ്രദ്ധാപൂര്‍വം വിനിയോഗിക്കണം;വാട്ടര്‍ അതോറിറ്റി

പത്തനംതിട്ട : ജലഅതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളം പൊതുജനങ്ങള്‍ ശ്രദ്ധാപൂര്‍വം വിനിയോഗിക്കണമെന്നും ദുരുപയോഗം പരമാവധി കുറയ്ക്കണമെന്നും വാട്ടര്‍ അതോറിറ്റി. പൊതുടാപ്പുകളില്‍ നിന്നും ഹോസ് ഉപയോഗിച്ച് വെളളം ശേഖരിക്കല്‍, പൊതു പൈപ്പില്‍ നിന്നും വെള്ളം ചോര്‍ത്തല്‍,...
- Advertisment -

Most Popular

- Advertisement -