Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsമകരവിളക്ക്: ദർശന...

മകരവിളക്ക്: ദർശന പുണ്യം നേടി ലക്ഷങ്ങൾ മലയിറങ്ങി

ശബരിമല:  ദർശന പുണ്യം നേടി ഭക്തജനലക്ഷങ്ങൾ സുരക്ഷിതമായി മലയിറങ്ങി. ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ പോലീസിന്റെയും ദേവസ്വം ബോർഡിന്റെയും ആരോഗ്യം, വൈദ്യുതി, ഗതാഗതം, വനം, റവന്യൂ, ഫയ൪ ഫോഴ്സ്, ജലവിഭവം ഉൾപ്പടെ വിവിധ വകുപ്പുകളുടെയും ആസൂത്രണവും മുന്നൊരുക്കങ്ങളും കൃത്യമായി നടപ്പാക്കാ൯ കഴിഞ്ഞതോടെ മകരവിളക്ക് ദ൪ശനം സുഗമമായതിനൊപ്പം തുട൪ന്നുള്ള തിക്കും തിരക്കും ഒഴിവാക്കാനും കഴിഞ്ഞു.

മകരവിളക്ക് ദർശനത്തിനായി ശബരിമലയിൽ ക്യാമ്പ് ചെയ്ത ഭക്തരുടെ സുരക്ഷയ്ക്കായി കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. മകരവിളക്ക് വ്യൂ പോയിന്റുകളിൽ പോലീസും ഫയർഫോഴ്‌സും വനംവകുപ്പും പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കി. ദേവസ്വം വകുപ്പ് മന്ത്രി വി.എ൯. വാസവ൯ മകരവിളക്കിന് തലേദിവസം രാത്രി സന്നിധാനത്ത് എത്തിച്ചേർന്ന് നേരിട്ട് ഒരുക്കങ്ങൾ വിലയിരുത്തി. അയ്യായിരം പോലീസുകാരെയാണ് മകരവിളക്ക് കാലത്ത് ശബരിമലയിൽ വിന്യസിച്ചത്. കൂടാതെ എൻഡിആർഎഫ്, ആർപിഎഫ്, ബോംബ് സ്‌ക്വാഡ് തുടങ്ങിയ സുരക്ഷാ സേനകളുടെ സേവനവും ലഭ്യമാക്കി.

ഭക്തരെ മകരവിളകിന് ശേഷം സുരക്ഷിതമായി തിരിച്ചിറക്കുന്നതിന് കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. കെഎസ്ആർടിസി ബസ് സർവീസ് കൃത്യമായ ഇടവേളകളിൽ വിവിധ സ്ഥലങ്ങളിലേക്ക് ഉറപ്പാക്കി. മകരവിളക്കുത്സവത്തിനായി കെ.എസ്.ആർ.ടി.സി ആകെ 800 ബസുകൾ ക്രമീകരിച്ചു. ഇവയിൽ 450 ബസുകൾ ചെയിൻ സർവീസിനായും 350 ബസുകൾ ദീർഘദൂര സർവീസിനായും ഉപയോഗിച്ചു.

മകരജ്യോതി ദ൪ശനത്തിനായി സന്നിധാനത്ത് പാണ്ടിത്താവളം ഉൾപ്പടെ പത്ത് പോയിന്റുകളാണ് ക്രമീകരിച്ചിരുന്നത്. ഇവിടങ്ങളിൽ തമ്പടിച്ചിരുന്ന ഭക്തജനങ്ങളുടെ സുരക്ഷയ്ക്ക് പോലീസ് പ്രത്യേക മു൯ഗണന നൽകി. ഭക്ഷണം പാചകം ചെയ്യുന്നത് വഴിയുളള തീപീടിത്തം പോലുള്ള അപകടസാധ്യത തടയുന്നതിന് പരിശോധന കർശനമാക്കി.

വ്യൂ പോയിന്റുകളിൽ ബാരിക്കേഡ് സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കി. റാപ്പിഡ് ആക്ഷ൯ ഫോഴ്സ്, എ൯ഡിആ൪എഫ്, ഫയ൪ ഫോഴ്സ് തുടങ്ങിയ സേനാ വിഭാഗങ്ങളും രംഗത്തുണ്ടായിരുന്നു. സന്നിധാനത്തുടനീളം ഇടതടവില്ലാത്ത വൈദ്യുതി പ്രവാഹം ഉറപ്പാക്കാ൯ കെഎസ്ഇബി നടപടി സ്വീകരിച്ചിരുന്നു. മതിയായ വെളിച്ചം, മലയിറങ്ങുന്ന വിവിധ പോയിന്റുകളിൽ വൈദ്യസഹായം എന്നിവ ഉൾപ്പടെയുള്ള സംവിധാനങ്ങൾ സജ്ജീകരിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിഴിഞ്ഞം തുറമുഖം : സപ്ലിമെന്ററി കൺസഷൻ കരാർ ഒപ്പുവച്ചു

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിയിൽ വാണിജ്യ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള സപ്ലിമെന്ററി കൺസഷൻ കരാർ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ സംസ്ഥാന സർക്കാരും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും ഒപ്പുവച്ചു.തുറമുഖപദ്ധതിയിൽ നിന്നും...

തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

 പത്തനംതിട്ട : പത്തനംതിട്ട ലോക്സഭാ   തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.14, 29, 700 വോട്ടർമാരാണ് അന്തിമ വോട്ടർ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ 10, 51, 124 വോട്ടർമാർക്കൊപ്പം കോട്ടയം...
- Advertisment -

Most Popular

- Advertisement -