Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsമകരവിളക്ക് മഹോത്സവം...

മകരവിളക്ക് മഹോത്സവം : ശബരിമലയിൽ പോലീസിന്റെ പുതിയ ബാച്ച് ചുമതലയേറ്റെടുത്തു

ശബരിമല : മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്  ശബരിമലയിൽ പോലീസിന്റെ അഞ്ചാമത്തെ ബാച്ച് സ്പെഷ്യൽ ഓഫീസർ എസ്. മധുസൂദനന്റെ നേതൃത്വത്തിൽ ചുമതലയേറ്റെടുത്തു. നിലവിൽ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് എസ്പിയാണ് എസ് മധുസൂദനൻ.

സന്നിധാനവുമായി ബന്ധപ്പെട്ട എല്ലാ സ്‌ഥലങ്ങളെക്കുറിച്ചും കൃത്യമായ ഗ്രാഹ്യം ഡ്യൂട്ടിയിലുള്ള ഓരോ പോലീസ് ഉദ്യോഗസ്ഥനും ഉണ്ടായിരിക്കണമെന്നും അയ്യപ്പഭക്തരുടെ ചോദ്യങ്ങൾക്ക് ക്ഷമയോടെ കൃത്യമായ ഉത്തരങ്ങൾ നൽകാൻ ശ്രദ്ധിക്കണമെന്നും സ്പെഷ്യൽ ഓഫീസർ പറഞ്ഞു.

കൊടിമരം, സോപാനം, പതിനെട്ടാം പടി, നടപ്പന്തൽ, യൂ-ടേൺ, ശരംകുത്തി, മരക്കൂട്ടം, മാളികപ്പുറം, പാണ്ടിത്താവളം, കൺട്രോൾ റൂം എന്നിവയാണ് പ്രധാന പോലീസ് ഡ്യൂട്ടി പോയിന്റുകൾ.

10 ഡിവൈഎസ്പിമാരും, 33 സിഐമാരും, 96 എസ്ഐ-എഎസ്ഐമാരും ഉൾപ്പെടെ 1,437 പേരാണ് പുതിയ ബാച്ചിലുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 06-07-2025 Samrudhi SM-10

1st Prize Rs.1,00,00,000/- MW 501046 (IDUKKI) Consolation Prize Rs.5,000/- MN 501046 MO 501046 MP 501046 MR 501046 MS 501046 MT 501046 MU 501046 MV 501046 MX 501046...

പെരിങ്ങര പഞ്ചായത്തിന് പുരസ്കാരം

തിരുവല്ല: കയർ ഭൂവസ്ത്ര വിതാന പദ്ധതിയിൽ പെരിങ്ങര പഞ്ചായത്തിന് പുരസ്കാരം. മികച്ച പഞ്ചായത്തിനുള്ള ജില്ലയിൽ രണ്ടാം സ്ഥാനവും പുളിക്കീഴ് ബ്ലോക്കിൽ ഒന്നാം സ്ഥാനവും ലഭിച്ച പുരസ്കാരം പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എബ്രഹാം തോമസ്...
- Advertisment -

Most Popular

- Advertisement -