Wednesday, April 8, 2026
No menu items!

subscribe-youtube-channel

HomeNewsസർക്കാരിന്റെ മദ്യനയം:...

സർക്കാരിന്റെ മദ്യനയം: കടുത്ത അതൃപ്തി അറിയിച്ച് മലങ്കര മദ്യ ലഹരി വിരുദ്ധ സമിതി

തിരുവനന്തപുരം:  സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിലുള്ള വ്യതിയാനത്തിൽ കടുത്ത അതൃപ്തി അറിയിച്ച് മലങ്കര ഓർത്തഡോക്സ് സഭയുടെ മദ്യ ലഹരി വിരുദ്ധ സമിതി. ടൂറിസത്തിന്റെ പേരിൽ ബാറുകളുടെ പ്രവർത്തന സമയം ദീർഘിപ്പ തീരുമാനം പിൻവലിക്കണമെന്ന് കാട്ടി എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന് സമിതി നിവേദനം നൽകി.

സമിതിയുടെ കേന്ദ്ര സെക്രട്ടറി അലക്സ് മണപ്പുറത്ത്, ട്രഷറാർ ഡോ. റോബിൻ പി മാത്യു എന്നിവരാണ് കത്ത് നൽകിയത്. വിദേശികൾ കേരളത്തിലേക്കെത്തുന്നത് നാടിന്റെ ഭം​ഗി ആസ്വദിക്കാനാണ്. മറിച്ച് മദ്യപിക്കാനാണെന്ന ധ്വനി നാടിന്റെ സാംസ്ക്കാരിക പൈതൃകത്തിന് ചേരുന്നതല്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

ബാറുടമകൾക്ക് വേണ്ടി കേരളത്തിന്റെ സാമൂഹിക ആരോ​ഗ്യം ബലികഴിക്കരുത്. വരുമാനത്തിനായി സർക്കാർ ബദൽ മാർ​ഗങ്ങൾ കണ്ടെത്തണം. അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകാത്ത പക്ഷം സമാനചിന്താ​ഗതിക്കാരായ സംഘടനകളുമായി ചേർന്ന് സമരപരിപാടികൾ ആലോചിക്കുമെന്ന് മദ്യ ലഹരി വിരുദ്ധ സമിതി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പായിപ്പാട് ബി എഡ് കോളേജിൽ നാഷണൽ സർവീസ് സ്കീം ഓറിയന്റേഷൻ പ്രോഗ്രാം

ചങ്ങനാശ്ശേരി : പായിപ്പാട് ബി എഡ് കോളേജിൽ നാഷണൽ സർവീസ് സ്കീം ഓറിയന്റേഷൻ പ്രോഗ്രാം  നടന്നു.  കോളേജിൽ അധ്യാപക പരിശീലകർക്കുള്ള  ഏകദിന NSS ഓറിയന്റേഷൻ ശില്പശാല IQAC, എൻ എസ് എസ് യൂണിറ്റ്...

ഷാജൻ സ്കറിയയ്ക്ക് എതിരായ അക്രമം : കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ വധശ്രമത്തിന് കേസ്

കോട്ടയം : മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയെ ആക്രമിച്ച സംഭവത്തിൽ പോലീസ് കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു .സംഘം ചേർന്ന് ആക്രമിക്കൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.ഇന്നലെ...
- Advertisment -

Most Popular

- Advertisement -