Friday, April 10, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമലങ്കര ഓര്‍ത്തഡോക്‌സ്...

മലങ്കര ഓര്‍ത്തഡോക്‌സ് സഭ വിവാഹ സഹായ വിതരണം നാളെ

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ വിവാഹ സഹായ പദ്ധതിയുടെ ഭാഗമായി ജാതിമതഭേദമെന്യേ നിര്‍ദ്ധനരായ യുവതികള്‍ക്കുള്ള വിവാഹ സഹായ വിതരണം നാളെ ( മാർച്ച് 19 ) ഉച്ചക്ക് 2 മണിക്ക് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടക്കും. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

വിവാഹ സഹായ സമിതി പ്രസിഡന്റ് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും. വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ പ്രസംഗിക്കും.

അറിയിപ്പ് ലഭിച്ചവര്‍ സാക്ഷ്യപത്രവുമായി  ഉച്ചയ്ക്ക് 1.30-ന് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ എത്തിച്ചേരണമെന്ന് വിവാഹ സഹായ സമിതി കൺവീനർ എ കെ ജോസഫ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജമ്മു കശ്മീരിലെ കുൽഗാമിൽ 3 ഭീകരർ സൈന്യം വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിലെ കുല്‍ഗാമിൽ റെഡ്‌വാനി മേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് മേഖലയിൽ സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്...

ബിന്ദു പത്മനാഭൻ കൊലപാതക കേസ് : സെബാസ്റ്റ്യൻ കുറ്റസമ്മതം നടത്തി

ആലപ്പുഴ : ചേർത്തല ബിന്ദു പത്മനാഭൻ കൊലപാതക കേസിൽ പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യൻ കുറ്റസമ്മതം നടത്തിയതായി പോലീസ് .ബിന്ദുവിനെ കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യൻ മൊഴി നൽകിയതായി കസ്റ്റഡി അപേക്ഷയിൽ ക്രൈം ബ്രാഞ്ച് കോടതിയിൽ അറിയിച്ചു. ഏറ്റുമാനൂർ...
- Advertisment -

Most Popular

- Advertisement -