കോഴിക്കോട് : മേഘാലയയിലെ ചിറാപുഞ്ചിയിൽ മലയാളി സൈനികൻ വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു.കോഴിക്കോട് കുനിയിൽ കടവ് മരക്കാടത്ത് പരേതനായ ഗോപാലന്റെ മകൻ ഹവിൽദാർ അനീഷ് (42) ആണ് മരിച്ചത്. കുടുംബത്തൊടൊപ്പമുള്ള വിനോദ യാത്രയ്‌ക്കിടെ ചിറാപുഞ്ചിയിലെ ലിംഗ്സിയാർ വെളളച്ചാട്ടത്തിൽ വീണാണ് അപകടമുണ്ടായത്. മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും.