ആലുവ:ആലുവയിൽ തെരുവുനായയുടെ കടിയേറ്റ ആൾ പേവിഷബാധയേറ്റു മരിച്ചു. കൂവപ്പടി സ്വദേശിയായ പത്രോസ് പോളച്ചൻ (57) ആണ് എറണാകുളം ഗവൺമെന്റ് ആശുപത്രിയിൽ വച്ച് മരിച്ചത്.രണ്ടാഴ്ച മുമ്പ് ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തു വച്ചാണ് പോളച്ചനു നായുടെ കടിയേറ്റത്.നായ കടിക്കുന്നവർക്ക് സാധാരണ നൽകുന്ന വാക്സിൻ എടുത്തിരുന്നു.രണ്ടുദിവസം മുമ്പാണ് പോളച്ചന് പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്.