മലപ്പുറം : പുതിയങ്ങാടി മസ്ജിദ് നേർച്ചയ്ക്കിടെ ഇടഞ്ഞ ആന എടുത്തെറിഞ്ഞയാൾ മരിച്ചു.ഏഴൂർ സ്വദേശി കൃഷ്ണൻ കുട്ടി (58) ആണ് മരിച്ചത്. നേര്‍ച്ചയ്ക്കിടെ ജാറത്തിന് മുന്‍പില്‍ വെച്ച് ഇടഞ്ഞ ശ്രീകുട്ടന്‍ എന്ന ആന തുമ്പിക്കൈയില്‍ ചുഴറ്റിയെറിഞ്ഞ കൃഷ്ണന്‍കുട്ടി കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ മറ്റൊരാൾ ചികിത്സയിലാണ്. ബുധനാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം.