Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsമേഘയുടെ മരണത്തിൽ...

മേഘയുടെ മരണത്തിൽ അന്വേഷണം വേണമെന്ന്  പിതാവ് മധുസൂദനൻ

പത്തനംതിട്ട : കൂടൽ സ്വദേശിനിയും തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുമായ മേഘയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് മധുസൂദനൻ മാധ്യമങ്ങളെ കണ്ടു.

മകളുടെ മരണത്തിൽ ദുരൂഹത സംശയിക്കുന്നുവെന്ന് പിതാവ് പറഞ്ഞു. ഐബിയിലെ ഒരു ഉദ്യോഗസ്ഥനുമായി മേഘയ്ക്ക് സൗഹൃദം ഉണ്ടായിരുന്നു. പരിശീലന കാലത്തെ അടുപ്പമായിരുന്നു. ഇത് സംബന്ധിച്ച് വീട്ടിൽ പറഞ്ഞിട്ടുണ്ടെന്നും മധുസൂദനൻ പറഞ്ഞു.

ജോലി കഴിഞ്ഞ് തിരികെ താമസസ്ഥലത്തേക്ക് പോകുന്ന വഴി റെയിൽവേ പാത ഇല്ല. റെയിൽവേ പാത ഉള്ള സ്ഥലത്തേക്ക് എന്തിനു പോയി എന്നത് സംശയം ജനിപ്പിക്കുന്നു. ഇക്കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണം. മേഘ അവസാനമായി ആരോട് സംസാരിച്ചിരുന്നു എന്നത് അന്വേഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു. ജോലി ലഭിച്ചിട്ട് 13 മാസമേ ആയുള്ളൂ.

തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന മേഘയെ ചൊവ്വ രാവിലെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ റെയിൽവേ പാളത്തിൽ കണ്ടത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുതിയങ്ങാടി നേർച്ചയ്ക്കിടെ ആന എടുത്തെറിഞ്ഞയാൾ മരിച്ചു

മലപ്പുറം : പുതിയങ്ങാടി മസ്ജിദ് നേർച്ചയ്ക്കിടെ ഇടഞ്ഞ ആന എടുത്തെറിഞ്ഞയാൾ മരിച്ചു.ഏഴൂർ സ്വദേശി കൃഷ്ണൻ കുട്ടി (58) ആണ് മരിച്ചത്. നേര്‍ച്ചയ്ക്കിടെ ജാറത്തിന് മുന്‍പില്‍ വെച്ച് ഇടഞ്ഞ ശ്രീകുട്ടന്‍ എന്ന ആന തുമ്പിക്കൈയില്‍...

ശബരിമല സ്വർണക്കൊള്ള : പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന ഒന്നും ചെയ്തിട്ടില്ലെന്ന് എ. പത്മകുമാർ

പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ള കേസിൽ സിപിഎമ്മിന് വിശദീകരണം നൽകി എ. പത്മകുമാർ .തെറ്റ് ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ലെന്നും പത്മകുമാർ പറയുന്നു . പാർട്ടിയുടെ പത്തനംതിട്ട ജില്ലാ കമ്മിറ്റി നൽകിയ രജിസ്റ്റേർഡ്...
- Advertisment -

Most Popular

- Advertisement -