Monday, September 21, 2026
No menu items!

subscribe-youtube-channel

HomeEdathuaഎടത്വ പള്ളി...

എടത്വ പള്ളി പെരുന്നാൾ : വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുസ്വരൂപം മൂന്നിന് ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കും

എടത്വ: എടത്വ സെന്റ് ജോര്‍ജ് ഫൊറോനപള്ളില്‍ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുസ്വരൂപം മൂന്നിന് പരസ്യവണക്കത്തിനായി ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കും. രാവിലെ 5.45 ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷമാണ് വിശുദ്ധന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കുന്നത്.

ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് എമിരിത്തൂസ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മികത്വം വഹിക്കും. ചടങ്ങില്‍ ആയിരങ്ങള്‍ പങ്കെടുക്കും. വിശുദ്ധ ഗീവര്‍ഗീസ് സഹദായെ അടുത്ത് കാണുന്നതിനും ദിവ്യസ്വരൂപത്തോട് ചേര്‍ന്നു നിന്നു പ്രാര്‍ത്ഥിക്കുന്നതിനും വിശ്വാസികള്‍ക്ക് ഇതോടെ അവസരം ലഭിക്കും. അന്നുമുതല്‍ എടത്വായിലേക്ക് തീര്‍ത്ഥാടക പ്രവാഹം ആരംഭിക്കും.

തമിഴ് തീര്‍ത്ഥാടകരുടെ തിരക്ക് ആരംഭിച്ചിട്ടുണ്ട്. പള്ളിയും പരിസരപ്രദേശങ്ങളും തീര്‍ത്ഥാടകരെകൊണ്ട് നിറഞ്ഞു തുടങ്ങി. തിരുസ്വരൂപം വണങ്ങാന്‍ ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍നിന്നും ഭക്തജനങ്ങള്‍ എത്തിചേരും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വീട്ടമ്മയുടെ മരണം ഷോക്കേറ്റ് : വൈദ്യുതി കെണിയെന്ന് സംശയം

കോഴിക്കോട് : കോഴിക്കോട് പശുക്കടവിൽ വീട്ടമ്മയെയും പശുവിനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വീട്ടമ്മയുടെ മരണം ഷോക്കേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് .ചൂളപറമ്പിൽ ഷീജുവിന്റെ ഭാര്യ ബോബിയെ(40)യാണ് ആളൊഴിഞ്ഞ പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയത് .ബോബിയുടെ മൃതദേഹവും...

മഹാരാഷ്‌ട്രയില്‍ ചെറു ഭൂചലനങ്ങള്‍ ; ആളപായമില്ല

മുംബൈ : മഹാരാഷ്‌ട്രയിലെ നന്ദേഡ്ഹിംഗോളി അതിര്‍ത്തി പ്രദേശങ്ങളില്‍ ചെറു ഭൂചലനങ്ങള്‍.രണ്ട് മണിക്കൂറിനുള്ളില്‍ നാല് തവണ ഭൂചലനം അനുഭവപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ 1.30 നും 3.30നുമിടയിലാണ് ഭൂകമ്പമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.6 നും 4.6...
- Advertisment -

Most Popular

- Advertisement -