കറാച്ചി : കറാച്ചി വിമാനത്താവളത്തിന് സമീപം വന്‍ സ്‌ഫോടനം. സ്ഫോടനത്തിൽ രണ്ട് ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ടു. പാകിസ്താൻ പൗരന്മാർ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഇന്ന് പുലർച്ചെയാണ് സ്ഫോടനമുണ്ടായത്. ഒരു ഓയിൽ ടാങ്കറിന് തീപിടിക്കുകയും തുടർന്ന് മറ്റ് വാഹനങ്ങളിലേക്ക് പടരുകയുമായിരുന്നുവെന്നാണ് വിവരം. തീവ്രവാദ സംഘടനയായ ബലൂച് ലിബറേഷൻ ആർമി ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു .