Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduതാമരശ്ശേരിയിൽ മാലിന്യ...

താമരശ്ശേരിയിൽ മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം : തൊഴിലാളികളെ സുരക്ഷിതമായി മാറ്റി

കോഴിക്കോട്: താമരശ്ശേരിക്ക് സമീപം എലോക്കരയില്‍ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തൊഴിലാളികളെ സുരക്ഷിതമായി മാറ്റി. പ്ലാന്റും മൂന്നു നില കെട്ടിടവും കത്തി നശിച്ചു. പുലര്‍ച്ചെ 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീ അയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. നരിക്കുനി, മുക്കം, വെള്ളിമാടുകുന്ന് എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ എഞ്ചിനുകളെത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.

ഫാക്ടറിയിലെ പിക്ക് അപ്പ് വാനും കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. രാത്രി ഫാക്ടറി പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ തൊഴിലാളികള്‍ ഫാക്ടറിയോടു ചേര്‍ന്നു തന്നെയാണ് താമസിച്ചിരുന്നത്.  ഫാക്ടറിക്ക് സമീപമുണ്ടായിരുന്ന മാലിന്യക്കൂമ്പാരം തീപിടിത്തം വര്‍ധിക്കാന്‍ കാരണമായെന്നാണ് സൂചന.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗുകേഷിന്‌ ജന്മനാട്ടിൽ വൻസ്വീകരണം

ചെന്നൈ : ലോക ചെസ് ചാമ്പ്യനായി മടങ്ങിയെത്തിയ ദൊമ്മരാജു ​ഗുകേഷിന് ജന്മനാട്ടിൽ വൻസ്വീകരണം.ലോക ചാമ്പ്യനെ സ്വീകരിക്കുന്നതിനായി നിരവധി പേരാണ് ചെന്നൈ വിമാനത്താവളത്തിൽ എത്തിചേർന്നത്.തമിഴ്‌നാട് സ്‌പോർട്‌സ് ഡെവലപ്‌മെൻ്റ് അതോറിറ്റിയും  വേലമ്മാൾ സ്കൂളിലെ അധ്യാപകരും ചേർന്ന്...

Kerala Lotteries Results 09-11-2024 Karunya KR-679

1st Prize Rs.80,00,000/- KX 506517 (ATTINGAL) Consolation Prize Rs.8,000/- KN 506517 KO 506517 KP 506517 KR 506517 KS 506517 KT 506517 KU 506517 KV 506517 KW 506517...
- Advertisment -

Most Popular

- Advertisement -