മലപ്പുറം : മലപ്പുറം തിരൂരിൽ വൻ എംഡിഎംഎ വേട്ട. 141.58 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിലായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹൈദർ അലി, വേങ്ങര കുറ്റൂർ സ്വദേശി അസൈനാർ , വേങ്ങര കണ്ണമംഗലം സ്വദേശി മുഹമ്മദ് കബീർ എന്നിവരാണ് പിടിയിലായത്.ര ഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിൽ തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പ്രതികൾ പിടിയിലായത്. വില്പനയ്ക്കായിട്ടാണ് പ്രതികൾ എംഡിഎംഎ എത്തിച്ചത് .
കഴിഞ്ഞ ദിവസം കണ്ണൂർ പയ്യന്നൂരിലെ ഒരു ലോഡ്ജിൽ നിന്ന് 160.05 ഗ്രാം എംഡിഎംഎയുമായി മൂന്നുപേർ പിടിയിലായിരുന്നു .