Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമാലമോഷണ ആരോപണം...

മാലമോഷണ ആരോപണം : മര്‍ദനമേറ്റ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ : കായംകുളത്ത് മാലമോഷണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ മര്‍ദനമേറ്റ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു.ചേരാവള്ളി കോയിക്കല്‍ കിഴക്കത്തില്‍ താസിക്കുന്ന കന്യാകുമാരി സ്വദേശി സജി എന്ന് വിളിക്കുന്ന ഷിബു(49) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം.

അയല്‍വാസിയായ കുട്ടിയുടെ മാല കാണാതായെന്നും അത് ഷിബു മോഷ്ടിച്ച്‌ പണയം വെച്ചതാണെന്നും ആരോപിച്ചായിരുന്നു മർദനം.കുഴഞ്ഞുവീണ ഷിബുവിനെ കായംകുളത്തെ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു .ഏഴുപേർ ചേർന്നാണ് ഷിബുവിനെ മർദ്ദിച്ചതെന്നാണ് എഫ്ഐആർ.ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോക്‌സഭ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം

ന്യൂഡൽഹി:18-ാം ലോക്‌സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്.16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടർമാരാണ് ആദ്യഘട്ടത്തിൽ പോളിംഗ് ബൂത്തുകളിൽ എത്തുന്നത്.1625 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. തമിഴ്നാട്ടിലെ എല്ലാ സീറ്റുകളിലും,...

ലഹരി വിരുദ്ധ ക്യാമ്പയിന് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ ഉപയോഗിക്കാനാകണം: മുഖ്യമന്ത്രി

തിരുവനന്തപുരം : ലഹരി വിരുദ്ധ ക്യാമ്പയിന് സ്റ്റുഡൻറ് പോലീസ് കേഡറ്റുകളെ നല്ലനിലയിൽ ഉപയോഗിക്കാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരെയുള്ള സ്‌കൂൾതല പരിശീലകരായി പോലീസ്, എക്‌സൈസ്...
- Advertisment -

Most Popular

- Advertisement -