Tuesday, March 11, 2025
No menu items!

subscribe-youtube-channel

HomeNewsനിരണം ഗ്രാമപഞ്ചായത്ത്...

നിരണം ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥിയായി മാത്യു ബേബിയെ പ്രഖ്യാപിച്ചു

തിരുവല്ല : നിരണം ഗ്രാമപഞ്ചായത്ത് 7-ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി മാത്യു ബേബിയെ (റെജി കണിയാംകണ്ടതിൽ) പ്രഖ്യാപിച്ചു.കോൺഗ്രസ് നിരണം മണ്ഡലം കൺവെൻഷനിൽ ഡിസിസി പ്രസിഡന്റ്‌ പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ആണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. മണ്ഡലം പ്രസിഡണ്ട് പി എൻ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഈപ്പൻ കുര്യൻ, ഡിസിസി ജനറൽ സെക്രട്ടറി ജേക്കബ് പി ചെറിയാൻ, ബെഞ്ചമിൻ തോമസ്, അലക്സ്‌ പുത്തൂപ്പള്ളിൽ, ബെന്നി സ്കറിയ, സലിം നിരണം, കുര്യൻ കൂത്തപ്പള്ളിൽ, വർഗീസ് എം അലക്സ്‌, എൻ എ ജോസ്, മത്തായി കെ ഐയ്പ്പ്, ജോളി ഈപ്പൻ, ജോൺ വാലയിൽ, രാജൻ കടപ്പിലാരിൽ, മുഹമ്മദ് അഷ്‌റഫ്‌, നിതീഷ് തോമസ്, സന്റോ തട്ടാറയിൽ, പിജി കോശി, പിഎം സ്കറിയ, ജയൻ മാളിയേക്കൽ, അമ്പിളി ശമുവേൽ, റെന്നി തോമസ്, ഗീവർഗീസ് കെജി, മാത്യു എം വർഗീസ്, രതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല തീർത്ഥാടനം : ഇൻഷുറൻസ് പരിരക്ഷയുമായി ദേവസ്വം ബോർഡ്

പത്തനംതിട്ട : ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർക്ക് ഇൻഷുറൻസ് പരിരക്ഷയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തു വരുന്ന ഭക്തർക്കാണ് ഈ സംവിധാനം ഒരുക്കുന്നത്. അതിന് സർക്കാരിൽ നിന്ന്...

ബീഗിൾ ഇനത്തിൽപ്പെട്ട നായുടെ  തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുവാൻ ശ്രമം

തിരുവല്ല :  ബീഗിൾ ഇനത്തിൽപ്പെട്ട നായുടെ  തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുവാൻ ശ്രമം. കടപ്ര തുള്ളൽ കളത്തിൽ എസ് എസ് റെസിഡൻസിൽ ഷിബുവിന്റെ നായെ ആണ് കഴിഞ്ഞ ദിവസം രാത്രി കൊലപ്പെടുത്തുവാൻ ശ്രമം നടത്തിയത്....
- Advertisment -

Most Popular

- Advertisement -