Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമാത്യൂസ് ദ്വിതീയൻ...

മാത്യൂസ് ദ്വിതീയൻ ബാവാ പ്രാർത്ഥനയിലൂടെ പ്രതിസന്ധികളെ തരണം ചെയ്ത ഇടയൻ: സ്വാമി ​ഗുരുരത്നം ജ്ഞാനതപസ്വി

കോട്ടയം: പ്രതിസന്ധിഘട്ടങ്ങൾക്ക് പ്രാർത്ഥനയിലൂടെയും ധ്യാനത്തിലൂടെയും ഉത്തരം കണ്ടെത്തിയ ഇടയ  ശ്രേഷ്ഠനായിരുന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായെന്ന് സ്വാമി ​ഗുരുരത്നം ജ്ഞാനതപസ്വി. ബാവായുടെ ഇരുപതാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അ​ദ്ദേഹം. മലങ്കരസഭയുടെ കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.

ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത, ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ് മെത്രാപ്പോലീത്ത എന്നിവ൪ അനുഗ്രഹപ്രഭാഷണം നടത്തി.

കൊടുക്കുന്നിൽ സുരേഷ് എംപി, ചാണ്ടി ഉമ്മൻ എംഎൽഎ, അസോസിയേഷൻ സെക്രട്ടറി അഡ്വ.  ബിജു ഉമ്മൻ, സി. ടി ഈപ്പൻ ട്രസ്റ്റ് സെക്രട്ടറി ഫാ. തോമസ് വർഗീസ് ചാവടിയിൽ, എം എം സി കോർപ്പറേറ്റ് കോ൪ഡിനേറ്റർ എ. പുന്നൂസ്, ഗ്രാമപഞ്ചായത്ത് അംഗം ബിജി ലൂക്കോസ്, ചാപ്പൽ മാനേജർ ഫാ. സാമുവേൽ ജോർജ്  എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തൃശ്ശൂരില്‍ ശക്തമായ മഴയിലും കാറ്റിലും നാലുനില കെട്ടിടത്തിനു മുകളിൽനിന്ന് ഇരുമ്പ് മേൽക്കൂര റോഡിൽ വീണു

തൃശ്ശൂർ : തൃശ്ശൂരില്‍ ശക്തമായ മഴയിലും കാറ്റിലും നാലുനില കെട്ടിടത്തിനു മുകളിൽനിന്ന് വലിയ ഇരുമ്പ് മേൽക്കൂര റോഡിൽ വീണു .കോർപറേഷൻ ഓഫിസിന്റെ അടുത്തുള്ള കെട്ടിടത്തിലെ ഇരുമ്പു മേൽക്കൂരയാണ് ശക്തമായ കാറ്റിൽ പറന്ന് റോഡിലേക്ക്...

പക്ഷിപ്പനി: ജില്ലയിൽ ശനിയാഴ്ച കള്ളിങ്ങിന് വിധേയമാക്കിയത് 7,625 പക്ഷികളെ

ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പഞ്ചായത്തുകളിൽ പക്ഷികളെ കൊന്നു മറവുചെയ്യുന്ന പ്രധാന നടപടി (കള്ളിങ്) നടന്നു. ശനിയാഴ്ച വൈകുന്നേരം വരെയുള്ള കണക്ക് പ്രകാരം 7,625 പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കി. കരുവാറ്റ, പള്ളിപ്പാട്  എന്നിവിടങ്ങളിലാണ്...
- Advertisment -

Most Popular

- Advertisement -