മാവേലിക്കര: മാവേലിക്കര താലൂക്കിലെ ‘കരുതലും കൈത്താങ്ങും’ അദാലത്തിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ 17 കുടുംബങ്ങൾക്ക് റേഷൻ കാർഡുകൾ വിതരണം ചെയ്തു.
16 മുൻഗണനാ (പ്രയോറിറ്റി ഹൗസ്ഹോൾഡ്) റേഷൻ കാർഡുകളും ഒരു പൊതുവിഭാഗം കാർഡുമാണ് വിതരണം ചെയ്തത്.
ലക്ഷ്മിക്കുട്ടി -നൂറനാട് , തങ്കമ്മ- ചെട്ടികുളങ്ങര, ശാന്ത -വള്ളികുന്നം, സ്മിത- ചെട്ടികുളങ്ങര, അനിൽകുമാർ- ചെട്ടികുളങ്ങര, തുളസി- തെക്കേക്കര, ലതിക ദാസൻ -ഭരണിക്കാവ്, നൂർജഹാൻ- വള്ളികുന്നം, ശരണ്യ ശശി- പുല്ലംപ്ലാവ്, പൊന്നമ്മ- വള്ളികുന്നം, സന്തോഷ്- തഴക്കര, ശിവദാസ്- കുറത്തി കാട്, പേർഷ്യ ആന്റണിരാജ്- തഴക്കര, തങ്കമണി- ചെന്നിത്തല, ജയശ്രീ -പേള, ബിജു ബേബി- ചുനക്കര എന്നിവർ ക്കാണ് മുൻഗണന കാർഡ് അനുവദിച്ച് കിട്ടിയത്.