Monday, December 29, 2025
No menu items!

subscribe-youtube-channel

HomeNew Delhiഅഭിഭാഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും...

അഭിഭാഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും: കേന്ദ്രമന്ത്രി

ന്യൂഡൽഹി : അഭിഭാഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി മെഡിക്കല്‍ ഇന്‍ഷുറന്‍സ്  ഏര്‍പ്പെടുത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ അതിനുള്ള തയാറെടുപ്പിലാണെന്നും കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ പറഞ്ഞു. രാജസ്ഥാനിലെ ബലോത്രയില്‍ നടക്കുന്ന അഖില ഭാരതീയ അധിവക്ത പരിഷത്തിന്റെ ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിഭാഷക സംരക്ഷണ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയമ കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി അഭിഭാഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയ്‌ക്കായി അധിവക്ത പരിഷത്ത് സര്‍ക്കാരില്‍ നിരന്തരം സമ്മര്‍ദം ചെലുത്തിവരികയായിരുന്നു. അധിവക്ത പരിഷത്തിന്റെ താത്പര്യമാണ് സര്‍ക്കാരിനെ ഇതിന് പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമ്മേളനം സുപ്രീംകോടതി ജഡ്ജി വിജയ് ബിഷ്ണോയ് ഉദ്ഘാടനം ചെയ്തു. രാജസ്ഥാന്‍ ഹൈക്കോടതി ജസ്റ്റിസ് പുഷ്പേന്ദര്‍ ഭാട്ടി, സോളിസിറ്റര്‍ ജനറല്‍ അഡ്വ. തുഷാര്‍ മേത്ത, അധിവക്ത പരിഷത്ത് അധ്യക്ഷന്‍ അഡ്വ. ശ്രീനിവാസ മൂര്‍ത്തി, ജനറല്‍ സെക്രട്ടറി അഡ്വ. ഡി. ഭരത്കുമാര്‍ എന്നിവർ പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആറന്മുള ഉത്രട്ടാതി വള്ളംകളി : പ്രാദേശിക അവധി

പത്തനംതിട്ട : ആറന്മുള ഉത്രട്ടാതി വള്ളംകളി ദിവസമായ 18 ന് ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ പ്രദേശിക അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല. 

ഒ വൈ സി എം 92-മത് രാജ്യാന്തര സമ്മേളനം പത്തനംതിട്ടയിൽ

കോട്ടയം: മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 92 -മത് രാജ്യാന്തര സമ്മേളനം ഡിസംബർ മാസം 26, 27, 28 തീയതികളിൽ തുമ്പമൺ ഭദ്രാസനത്തിന്റെ ആഥിതേയത്വത്തിൽ  പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ  നടക്കും. സമ്മേളനത്തോടനുബന്ധിച്ച് പതാക പ്രസ്ഥാനം...
- Advertisment -

Most Popular

- Advertisement -