Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsThiruvallaമെഡിക്കൽ മിഷൻ...

മെഡിക്കൽ മിഷൻ ആശുപത്രിക്ക് എൻ എ ബി എച്ച് എമർജൻസി സർട്ടിഫിക്കേഷൻ ലഭിച്ചു

തിരുവല്ല:തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിക്ക് എൻ എ ബി എച്ച് എമർജൻസി സർട്ടിഫിക്കേഷൻ ലഭിച്ചു. എമർജൻസി ചികിത്സയിലെ മികവിന്റെയും കൃത്യതയുടെയും രോഗീ സുരക്ഷയുടെയും ഉന്നത നിലവാരത്തിനുള്ള അംഗീകാരമായ എൻ എ ബി എച്ച് (നാഷണൽ അക്രെഡിറ്റെഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് )  എമർജൻസി സർട്ടിഫിക്കേഷൻ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിക്ക് ലഭിച്ചത്.

പത്തനംതിട്ട ജില്ലാ കളക്ടർ  പ്രേംകൃഷ്ണൻ എസ്. എൻ എ ബി എച്ച് സർട്ടിഫിക്കറ്റ്  തിരുവല്ല മെഡിക്കൽ മിഷൻ മെഡിക്കൽ ഡയറക്ടർ കേണൽ ഡോ. ഡെന്നിസ് അബ്രഹാമിനും എമർജൻസി ഡിപ്പാർട്ട്മെൻ്റ് ഹെഡ് ഡോ. ശ്യാമ വിശ്വനാഥനും ആശുപത്രിയിൽ നടന്ന  ചടങ്ങിൽ കൈമാറി.

കേരളത്തിൽ ഈ അംഗീകാരം ലഭിക്കുന്ന അഞ്ചാമത്തെ ആശുപത്രി ആണ് ടിഎംഎം തൊണ്ണൂറു വർഷങ്ങളുടെ പാരമ്പര്യമുള്ള തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയുടെ  രോഗികൾക്ക് മികച്ച ചികിത്സയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള അംഗീകാരമെന്ന് ചടങ്ങിൽ  കളക്ടർ  പ്രേംകൃഷ്ണൻ എസ് അഭിപ്രായപ്പെട്ടു. ഇനിയും ഈ പ്രദേശത്തെ ആളുകളുടെ ആരോഗ്യ സംരക്ഷണത്തിൽ പുതിയ ദൂരങ്ങൾ താണ്ടുവാൻ ടി എം എം ആശുപത്രിക്ക് ഇടവരട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

ടി എം എം ചെയർമാൻ  സണ്ണി തോമസ്  അധ്യക്ഷ വഹിച്ചു. ടി എം എം സെക്രട്ടറി  ബെന്നി ഫിലിപ്പ്, ട്രഷറാർ  എബി ജോർജ്ജ്, ജോയിന്റ് സെക്രട്ടറി  രാജു തോമസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. സാം അബ്രാഹം, എമർജൻസി വിഭാഗം മേധാവി ഡോ. ശ്യാമ വിശ്വനാഥ്‌  തുടങ്ങിയവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ട ലോക്‌സഭാ മണ്ഡലം : വോട്ടിങ് നില

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിച്ച വോട്ടുകൾ ആന്റോ ആന്റണി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ) : 367210 ഡോ. തോമസ് ഐസക് (സി പി ഐ എം ) : 301146...

മേയര്‍ക്കെതിരെ കേസെടുക്കണം : കോടതി

തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ പരാതിയിലാണ്‌ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ടേറ്റ് കോടതി ഉത്തരവ്. മേയർക്കും ഭർത്താവിനും...
- Advertisment -

Most Popular

- Advertisement -