Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsക്ഷേത്രത്തിലെ തിടപ്പള്ളിയിൽ...

ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ വച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേൽശാന്തി മരിച്ചു

തിരുവനന്തപുരം : ക്ഷേത്രത്തിലെ തിടപ്പള്ളിയിലെ സിലിണ്ടറിൽ നിന്ന് പാചകവാതകം ചോർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേൽശാന്തി മരിച്ചു. ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരി (49) ആണ് മരിച്ചത്. കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തിയാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഈ മാസം ഒന്നിനാണ് സംഭവം .തിടപ്പള്ളിയിൽ നിവേദ്യമൊരുക്കി പുറത്തിറങ്ങിയ ശേഷം പാചകവാതകം ചോരുന്നതറിയാതെ വിളക്കുമായി അകത്ത് കയറുമ്പോഴാണ് തീപ്പിടിത്തമുണ്ടായത്.സിലിണ്ടറിന്റെ വാൽവിൽ നിന്ന് പാചക വാതകം ചോർന്നതാണ് അപകട കാരണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കളമശേരിയിൽ ലോഡ് ഇറക്കുന്നതിനിടെ ഗ്ലാസ് പാളികൾ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു

കൊച്ചി : ലോഡ് ഇറക്കുന്നതിനിടെ ഗ്ലാസ് പാളികൾ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു.അസം സ്വദേശിയായ അനിൽ പട്‌നായക് (34) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം .ചെന്നൈയിൽ നിന്നെത്തിച്ച ലോഡ് കളമശ്ശേരിയിലെ...

നെന്മാറ ഇരട്ടക്കൊല കേസ് : പ്രതി ചെന്താമരയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

പാലക്കാട് : നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമരയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. നാട്ടുകാരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. നാലു സംഘങ്ങളായി തിരിഞ്ഞാണ് ചെന്താമരയെ പൊലീസ് അന്വേഷിക്കുന്നത്. ഇന്നലെ രാത്രി ഏറെ വൈകിയും...
- Advertisment -

Most Popular

- Advertisement -