പാലക്കാട് : വളയാറിൽ ആൾക്കൂട്ട മർദനത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ 5 പേർ അറസ്റ്റിൽ .മോഷ്ടാവാണെന്നു സംശയിച്ചാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണനെ മർദിച്ചത്.വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും വാളയാർ പോലീസ് അറിയിച്ചു.
കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടിയാണ് രാം നാരായണൻ ഒരാഴ്ച മുമ്പ് പാലക്കാട് എത്തിയത്.മർദനം മൂലം രാം നാരായണിന്റെ തലയിൽ രക്തസ്രാവമുണ്ടായതായും നിലത്തിട്ട് ചവിട്ടിയതിന്റെയും വലിച്ചിഴച്ചതിന്റെയും പരുക്കുകളും മൃതദേഹത്തിലുണ്ടെന്നും പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നു.






