Tuesday, March 3, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് മൊബൈൽ...

തിരുവനന്തപുരത്ത് മൊബൈൽ പാസ്‌പോർട്ട് സേവാ വാൻ പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം : കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരം റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ മൊബൈൽ പാസ്‌പോർട്ട് സേവാ വാൻ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരിയും തിരുവനന്തപുരം റീജിയണൽ പാസ്‌പോർട്ട് ഓഫീസർ ജീവ മരിയ ജോയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ജൂലൈ 11, 15, 16, 17 തീയതികളിൽ കുടപ്പനക്കുന്നിൽ ജില്ലാ കളക്ടറേറ്റിലും തുടർന്ന് ജൂലൈ 21-23 തീയതികളിൽ വർക്കല പോസ്റ്റ് ഓഫീസിലും ജൂലൈ 29-31 തീയതികളിൽ കരുനാഗപ്പള്ളി പോസ്റ്റ് ഓഫീസിലും വാൻ വിന്യസിക്കും.

ഈ പ്രദേശങ്ങളിൽ താമസിക്കുന്ന അപേക്ഷകർക്ക് www.passportindia.gov.in എന്ന വെബ്‌സൈറ്റ് വഴി മൊബൈൽ പാസ്‌പോർട്ട് സേവാ വാനിനായി അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാനും ആവശ്യമായ രേഖകൾ സഹിതം അനുവദിച്ച അപ്പോയിന്റ്‌മെന്റ് സ്ലോട്ടുകൾ അനുസരിച്ച് റിപ്പോർട്ട് ചെയ്യാനും കഴിയും. കൂടുതൽ വിവരങ്ങൾക്ക്, തിരുവനന്തപുരം ആർ‌പി‌ഒയെയെ 0471-2470225 എന്ന നമ്പറിലോ rpo.trivandrum@mea.gov.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 16-06-2025 Bhagyathara BT-7

1st Prize : ₹1,00,00,000/- BM 109153 (MOOVATTUPUZHA) Consolation Prize ₹5,000/- BA 109153 BB 109153 BC 109153 BD 109153 BE 109153 BF 109153 BG 109153 BH 109153 BJ...

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ ടെക്‌നിക്കൽ ട്രെയ്നർ എംപാനൽമെന്റിനായി അപേക്ഷ ക്ഷണിച്ചു. ഐടി, ഇലക്ട്രോണിക്‌സ്, ലോജിസ്റ്റിക്‌സ്, ഓട്ടോമോട്ടീവ് മേഖലകളിലേക്കാണ് ടെക്‌നിക്കൽ ട്രെയ്നിർമാരെ ആവശ്യമുള്ളത്. മണിക്കൂറിന് 500...
- Advertisment -

Most Popular

- Advertisement -