കൊച്ചി : ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.ഇത് മൂന്നാം തവണയാണ് മോഹൻലാൽ പ്രസിഡന്റായി എത്തുന്നത്. ഇടവേള ബാബു ഒഴിയുന്ന ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരം നടക്കും.
സിദ്ദീഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്.വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവർ മത്സരിക്കും.