Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsകാലവർഷക്കെടുതി: കുറ്റൂരിൽ...

കാലവർഷക്കെടുതി: കുറ്റൂരിൽ വ്യാപക കൃഷി നാശം

തിരുവല്ല: കാലവർഷക്കെടുതിയിൽ കുറ്റൂർ പഞ്ചായത്തിൻ്റെ വിവിധയിടങ്ങളിൽ  വ്യാപക കൃഷി നാശം. തിരുമൂലപുരം, വാളൻ പറമ്പിൽ വീട്ടിൽ, വിപിൻ വി ജോസഫിന്റെ  500 മൂട് ഏത്തവാഴ, വല്യവീട്ടിൽ ബാബുവിന്റെ 150 മൂട് ഏത്തവാഴ എന്നിവയാണ് കാറ്റിലും വെള്ളക്കെട്ടിലും കൃഷി നഷ്ടമായത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ വിളവെടുക്കേണ്ട കൃഷിയാണ് നശിച്ചത്. കൃഷിയിടങ്ങളിലെ വെള്ളക്കെട്ട് ഇപ്പോഴും തുടരുന്നു. ഒരാഴ്ച്ചയ്ക്ക് ഇടയിൽ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതെന്നാണ്  പ്രാഥമിക നിഗമനം

മിക്കവരും വസ്തു പണയപ്പെടുത്തിയും ലോൺ എടുത്തുമാണ്  ഈ മേഖലയിലേക്ക് കടന്ന് വന്നത്. ജില്ലയിലെ അപ്പർകുട്ടനാട്ട് അടക്കമുള്ള പ്രദേശങ്ങളിലെ കൃഷി വെള്ളക്കെട്ടിലാണ്. കുലച്ചതും കുലക്കാത്തതുമായ ഏത്ത വാഴകൾ, കപ്പ, ഇഞ്ചി, ചേന എന്നിവയെല്ലാം ഇതിൽ പെടും. വെള്ളക്കെട്ട് ഒഴികി മാറി റോഡുകൾ ഗതാഗത യോഗ്യമായെങ്കിൽ മാത്രമെ അധികൃതർക്ക് കൃത്യമായ കണക്കുകൾ ശേഖരിക്കാൻ കഴിയു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മീനഭരണി മഹോത്സവവും ഭാഗവത സപ്താഹ യജ്ഞവും

ചെങ്ങന്നൂർ : തിരുവൻവണ്ടൂർ, നന്നാട് ശ്രീകോട്ടയത്ത് കാവ് ഭദ്രകാളീക്ഷേത്രത്തിലെ മീനഭരണി മഹോത്സവവും ഭാഗവത സപ്താഹയജ്ഞവും 30 മുതൽ ഏപ്രിൽ 10 വരെ നടക്കും. 30 ,31 ദിവസങ്ങളിൽ പറയ്‌ക്കെഴുന്നെള്ളിപ്പ് ഉണ്ടാകും. ഏപ്രിൽ 1-ന് രാവിലെ 6...

മുഖ്യമന്ത്രിക്ക് കത്തെഴുതിയ സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

കോഴഞ്ചേരി : ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഗുണ്ടാ ബന്ധത്തെക്കുറിച്ച് പരാമർശിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയ സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ.ആറന്മുള പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ഉമേഷ് വള്ളിക്കുന്നിനെ ആണ് ജില്ലാ പൊലീസ് മേധാവി...
- Advertisment -

Most Popular

- Advertisement -