ന്യൂഡൽഹി : മാസപ്പടി കേസിൽ വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നൽകി .വീണ വിജയനെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൻ്റെ കുറ്റപത്രത്തിൽ പ്രതി ചേർത്തിട്ടുണ്ട്. സിഎംആർഎൽ – എക്സാലോജിക് ഇടപാടുകളിൽ ദുരൂഹതയുണ്ടെന്നാണ് എസ്എഫ്ഐഒയുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. സേവനമില്ലാതെ പണം കൈപ്പറ്റിയെന്ന കണ്ടെത്തലിലാണ് വീണയ്ക്കും ശശിധരൻ കർത്തയ്ക്കും എക്സലോജിക്കിനും സിഎംആർഎല്ലിനും എതിരെ അന്വേഷണം നടക്കുന്നത്.