കോഴിക്കോട് : പ്രശസ്‌ത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. ഹൃദയസ്തംഭനം ഉണ്ടായെന്നും ആരോഗ്യ നില ഗുരുതരമാണെന്നും അറിയിച്ചുകൊണ്ട് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തിറക്കി. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിൽ ചികിത്സ നൽകിവരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.