മലപ്പുറം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ മുസ്‌ലിം ലീഗ് സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു.മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡ് സ്ഥാനാർഥി വട്ടത്ത് ഹസീന(52) ആണ് മരിച്ചത്. പ്രചാരണത്തിന് ശേഷം രാത്രി 11 ഓടെ വീട്ടിലെത്തിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു.പായിമ്പാടം അങ്കണവാടി അധ്യാപികയാണ്.






