Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഎന്റെ കേരളം...

എന്റെ കേരളം പ്രദര്‍ശന മേള ഇന്ന് സമാപിക്കും

പത്തനംതിട്ട : ‘എന്റെ കേരളം’ പ്രദര്‍ശന വിപണന കലാമേള ഇന്ന് സമാപിക്കും . സമാപന സമ്മേളനം പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ വൈകിട്ട് നാലിന് ആരോഗ്യ വനിതാ ശിശു വികസനവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും.

കഴിഞ്ഞ ആറു ദിവസവും അഭൂതപൂര്‍വ തിരക്കാണ് മേളയില്‍ അനുഭവപ്പെട്ടത്. 71000 ചതുരശ്രയടിയില്‍ ജര്‍മന്‍ ഹാംഗറില്‍ തീര്‍ത്ത കൂറ്റന്‍ പവലിയനിലായിരുന്നു പൂര്‍ണമായും ശീതികരിച്ച 186 സ്റ്റാളുകള്‍. രാവിലെ 10 മുതല്‍ രാത്രി ഒമ്പതു വരെ നീണ്ട പ്രദര്‍ശനത്തിലെ കലാ- സാംസ്‌കാരിക പരിപാടിയില്‍ ഭാരത് ഭവന്റെ നവോത്ഥാനം- നവകേരളം, മര്‍സി ബാന്‍ഡ് മ്യൂസിക് നൈറ്റ് ഷോ, മജീഷ്യന്‍ സാമ്രാജിന്റെ സൈക്കോ മിറാക്കുള മാജിക് ഷോ, ഗ്രൂവ് ബാന്‍ഡ് ലൈവ് മ്യൂസിക് ഷോ, അന്‍വര്‍ സാദത്ത് മ്യൂസിക് നൈറ്റ്, കനല്‍ നാടന്‍ പാട്ട് എന്നിവ കാണികളെ ത്രസിപ്പിച്ചു.

ആരോഗ്യ, മത്സ്യവകുപ്പുകളുടെ സെമിനാര്‍ ശ്രദ്ധേയമായി. സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ ‘റിഥം’ പ്രതിഭാസംഗമം, ലഹരിക്കെതിരെ എക്സൈസ് വകുപ്പ് സംഘടിപ്പിച്ച നാടകം, പിന്നോക്ക വികസന വകുപ്പ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച കരിയര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം എന്നിവ നടന്നു. സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിക്ഷേപ സമാഹരണ യജ്ഞത്തില്‍ ജില്ലാ തലത്തില്‍ മുന്നിലെത്തിയവര്‍ക്കുള്ള പുരസ്‌ക്കാരവും മേളയില്‍ വിതരണം ചെയ്തു. വനിതാ ശിശു വികസനവകുപ്പിന്റെയും പട്ടിക ജാതി വികസന വകുപ്പിന്റെയും സാംസ്‌കാരിക പരിപാടികളും  കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ എല്ലാ ദിവസവും ഉണ്ടാക്കിയ വിവിധതരം രുചികൂട്ടുകളും കാണികളെ ആകര്‍ഷിച്ചു.

ഇന്ന് ഉച്ചയ്ക്ക് 12 വരെ സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ നീയും ഞാനും വിഷയത്തില്‍ സെമിനാര്‍, വയോജനങ്ങള്‍ക്ക് ഗ്ലൂക്കോമീറ്റര്‍ വിതരണം എന്നിവ സംഘടിപ്പിക്കും. സമാപന സമ്മേളത്തിന് ശേഷം സൂരജ് സന്തോഷിന്റെ നേതൃത്വത്തില്‍ ബാന്‍ഡ് ലൈവ് ഷോയും നടക്കും .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വീട്ടിൽ സൂക്ഷിച്ചിരുന്ന  സ്വർണം മോഷണം പോയി

അടൂർ : വീട്ടിൽ സൂക്ഷിച്ചിരുന്ന 21 പവൻ സ്വർണം മോഷണം പോയി. മണക്കാല തുവയൂർ വടക്ക് അജിത് ഭവനിൽ വിജയമ്മ (60)യുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷണം പോയത്. മുറിക്കുള്ളിലെ ഷെയ്ഡിൽ പെട്ടിക്കുള്ളിലായിരുന്നു സ്വർണം...

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പ്രതിനിധി സംഘം റഷ്യയിൽ

മോസ്ക്കോ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും റഷ്യൻ ഓർത്തഡോക്സ് സഭയും തമ്മിലുള്ള  ഉഭയകക്ഷി ചർച്ചകളുടെ ഭാഗമായി പ്രതിനിധി സംഘം റഷ്യയിലെത്തി. സന്യസ്തരും, സഭയുടെ മാധ്യമ വിഭാഗത്തിൻ്റെ പ്രതിനിധികളുമാണ് സംഘത്തിലുള്ളത്.  റഷ്യൻ ഓർത്തഡോക്സ് സഭയുടെ...
- Advertisment -

Most Popular

- Advertisement -