Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsഎന്റെ കേരളം...

എന്റെ കേരളം പ്രദര്‍ശന മേള ഇന്ന് സമാപിക്കും

പത്തനംതിട്ട : ‘എന്റെ കേരളം’ പ്രദര്‍ശന വിപണന കലാമേള ഇന്ന് സമാപിക്കും . സമാപന സമ്മേളനം പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ വൈകിട്ട് നാലിന് ആരോഗ്യ വനിതാ ശിശു വികസനവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും.

കഴിഞ്ഞ ആറു ദിവസവും അഭൂതപൂര്‍വ തിരക്കാണ് മേളയില്‍ അനുഭവപ്പെട്ടത്. 71000 ചതുരശ്രയടിയില്‍ ജര്‍മന്‍ ഹാംഗറില്‍ തീര്‍ത്ത കൂറ്റന്‍ പവലിയനിലായിരുന്നു പൂര്‍ണമായും ശീതികരിച്ച 186 സ്റ്റാളുകള്‍. രാവിലെ 10 മുതല്‍ രാത്രി ഒമ്പതു വരെ നീണ്ട പ്രദര്‍ശനത്തിലെ കലാ- സാംസ്‌കാരിക പരിപാടിയില്‍ ഭാരത് ഭവന്റെ നവോത്ഥാനം- നവകേരളം, മര്‍സി ബാന്‍ഡ് മ്യൂസിക് നൈറ്റ് ഷോ, മജീഷ്യന്‍ സാമ്രാജിന്റെ സൈക്കോ മിറാക്കുള മാജിക് ഷോ, ഗ്രൂവ് ബാന്‍ഡ് ലൈവ് മ്യൂസിക് ഷോ, അന്‍വര്‍ സാദത്ത് മ്യൂസിക് നൈറ്റ്, കനല്‍ നാടന്‍ പാട്ട് എന്നിവ കാണികളെ ത്രസിപ്പിച്ചു.

ആരോഗ്യ, മത്സ്യവകുപ്പുകളുടെ സെമിനാര്‍ ശ്രദ്ധേയമായി. സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ ‘റിഥം’ പ്രതിഭാസംഗമം, ലഹരിക്കെതിരെ എക്സൈസ് വകുപ്പ് സംഘടിപ്പിച്ച നാടകം, പിന്നോക്ക വികസന വകുപ്പ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച കരിയര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം എന്നിവ നടന്നു. സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിക്ഷേപ സമാഹരണ യജ്ഞത്തില്‍ ജില്ലാ തലത്തില്‍ മുന്നിലെത്തിയവര്‍ക്കുള്ള പുരസ്‌ക്കാരവും മേളയില്‍ വിതരണം ചെയ്തു. വനിതാ ശിശു വികസനവകുപ്പിന്റെയും പട്ടിക ജാതി വികസന വകുപ്പിന്റെയും സാംസ്‌കാരിക പരിപാടികളും  കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ എല്ലാ ദിവസവും ഉണ്ടാക്കിയ വിവിധതരം രുചികൂട്ടുകളും കാണികളെ ആകര്‍ഷിച്ചു.

ഇന്ന് ഉച്ചയ്ക്ക് 12 വരെ സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ നീയും ഞാനും വിഷയത്തില്‍ സെമിനാര്‍, വയോജനങ്ങള്‍ക്ക് ഗ്ലൂക്കോമീറ്റര്‍ വിതരണം എന്നിവ സംഘടിപ്പിക്കും. സമാപന സമ്മേളത്തിന് ശേഷം സൂരജ് സന്തോഷിന്റെ നേതൃത്വത്തില്‍ ബാന്‍ഡ് ലൈവ് ഷോയും നടക്കും .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജ്കോട്ട് ദുരന്തം: തീ പടർന്നുതുടങ്ങിയത് വെൽഡിങ് കേന്ദ്രത്തിൽ നിന്ന്

അഹമ്മദാബാദ്:ഗുജറാത്തിലെ രാജ്കോട്ടിലെ ഗെയിമിംഗ് സെന്ററിലെ തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. അടുത്തുള്ള വെൽഡിങ് കേന്ദ്രത്തിൽനിന്നാണ് തീ പടർന്നു തുടങ്ങിയതെന്നാണ് ദൃശ്യങ്ങളിലുള്ളത്. ഗെയിമിങ് കേന്ദ്രത്തിൽ ജനറേറ്റർ പ്രവർത്തിപ്പിക്കാനും മറ്റുമുള്ള മൂവായിരത്തലധികം...

മഹാശിവരാത്രി ആഘോഷത്തിന് ആലുവ മണപ്പുറം ഒരുങ്ങി: ഇന്ന്  അര്‍ധരാത്രിക്ക് ശേഷമാണ് ബലിതര്‍പ്പണം ആരംഭിക്കുക

കൊച്ചി: മഹാശിവരാത്രി ആഘോഷത്തിന് ആലുവ മണപ്പുറം ഒരുങ്ങി. പിതൃകര്‍മങ്ങള്‍ക്കായി ജനലക്ഷങ്ങളാണ് പെരിയാറിന്റെ കരയിലേക്ക് ഒഴുകിയെത്തുക. ഇന്ന് ആണ് മഹാശിവരാത്രി. ഇത്തവണ ശിവരാത്രി ഞായറാഴ്ചയായതിനാല്‍ വലിയ തിരക്കാണ് മണപ്പുറത്ത് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ്...
- Advertisment -

Most Popular

- Advertisement -