നേപ്യിഡോ : മ്യാൻമറിനെ പിടിച്ചു കുലുക്കിയ ഭൂകമ്പത്തിൽ ഇതുവരെ 1600 മൃതദേഹങ്ങൾ കണ്ടെടുത്തു . മരണസംഖ്യ പതിനായിരം കടക്കാമെന്നാണ് സൂചന.മുന്നൂറിലധികം അണുബോംബുകളോട് താരതമ്യപ്പെടുത്താവുന്ന ഊർജ്ജത്തിന് സമാനമായിരുന്നു ഭൂകമ്പത്തിന്റെ ശക്തിയെന്നാണ് ജിയോളജിസ്റ്റുകൾ പറയുന്നത്. 28ന് പ്രാദേശിക സമയം ഉച്ചയ്ക്കു 12.50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. പിന്നാലെ 6.4 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവും ഉണ്ടായി.
രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മാൻഡലെയിൽ കനത്ത നാശനഷ്ടമാണുണ്ടായത് .മ്യാൻമറിൽ ആഭ്യന്തര സംഘർഷം രൂക്ഷമായ സമയത്താണ് ഭൂകമ്പം സംഭവിച്ചതെന്നതിനാൽ ഭൂകമ്പത്തിന്റെ ആഘാതം എത്രയാണെന്നു കൃത്യമായി വിലയിരുത്താൻ കഴിയാത്ത സാഹചര്യമാണ്. രാജ്യത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്.