എറണാകുളം : കോതമംഗലത്ത് യുവാവ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവത്തില്‍ പെണ്‍സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍.മാതിരപ്പള്ളി സ്വദേശി അൻസിലാണ് ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം മരിച്ചത്. സുഹൃത്തായ കോതമംഗലം ചേലാട് സ്വദേശിനിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
30 ന് പുലർച്ചെയാണ് അൻസിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെണ്‍സുഹൃത്ത് വീട്ടില്‍ വിളിച്ചുവരുത്തി തനിക്ക് വിഷം നല്‍കിയെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അന്‍സില്‍ സുഹൃത്തിനോടു പറഞ്ഞിരുന്നു .യുവതി വിഷം വാങ്ങിയ കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.